കശ്മീരില്‍ 9 പൊലീസുകാരെ കൊലപ്പെടുത്തി
ശ്രീനഗര്‍: ജമ്മു കശ്മീരിലെ സ്പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പില്‍പ്പെട്ട ഒമ്പത് പൊലീസുകാരെ ലഷ്കര്‍ തീവ്രവാദികള്‍ കൊലപ്പെടുത്തി. 10 പൊലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ ആറു പേരുടെ നില ഗുരുതരമാണ്.
സപ്തംബര്‍ 16 ഞായറാഴ്ച അര്‍ദ്ധരാത്രി വടക്കന്‍ കുപ്വാര ജില്ലയിലെ ഹാന്‍ഡ്വാര ക്യാമ്പിലേക്ക് കുതിച്ചു കയറിയ രണ്ടു തീവ്രവാദികളാണ് ആക്രമണം നടത്തിയത്. മരിച്ചവരില്‍ മൂന്നു പേര്‍ ഓഫീസര്‍മാരാണ്.
പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ ഒരു തീവ്രവാദി കൊല്ലപ്പെട്ടു. ലഷ്കര്‍-ഇ-തോയ്ബയുടെ അബു ഉസ്മാന്‍ എന്നയാളാണ് മരിച്ചത്.
ക്യാമ്പിന്റെ കവാടത്തില്‍ എത്തിയ തീവ്രവാദികള്‍ ഒളിച്ചിരുന്ന് ആക്രമണം നടത്തുകയായിരുന്നു. സംഭവസ്ഥലത്തുവച്ചു തന്നെ കവാടത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ കൊലപ്പെടുത്തി. പിന്നീട് ക്യാമ്പിലേക്ക് കടന്നുവന്നതിനുശേഷം യന്ത്രതോക്ക് ഉപയോഗിച്ച് നിറയൊഴിക്കുകയായിരുന്നു.
തുടര്‍ന്ന് കരസേനയും അര്‍ദ്ധസൈനിക വിഭാഗവും എത്തി തീവ്രവാദികളുമായി ഏറ്റുമുട്ടി. ഇതിനിടയിലാണ് ഒരു തീവ്രവാദി കൊല്ലപ്പെട്ടത്.


Click it and Unblock the Notifications