സോണിയയുടെ പൗരത്വം ചോദ്യംചെയ്യും
മധുര: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ ഇന്ത്യന്‍ പൗരത്വത്തെ താന്‍ ചോദ്യം ചെയ്യുമെന്ന് ജനതാപാര്‍ട്ടി അധ്യക്ഷന്‍ ഡോ. സുബ്രഹ്മണ്യം സ്വാമി പറഞ്ഞു. പൗരത്വ നിയമത്തിലെ 5(1)(ഇ) സെക്ഷന്‍ അനുസരിച്ച് സോണിയയ്ക്ക് നല്കിയിരിക്കുന്ന പൗരത്വത്തെ താന്‍ മൂന്നു കാരണങ്ങളാല്‍ ചോദ്യം ചെയ്യുമെന്ന് സ്വാമി വാര്‍ത്താലേഖകരോട് പറഞ്ഞു.
പ്രധാനചില വസ്തുതകള്‍ മറച്ചുവെച്ചുകൊണ്ടാണ് അവര്‍ ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷിച്ചത്. ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷിച്ചപ്പോള്‍ അവര്‍ ഇറ്റലിയിലെ പൗരത്വം റദ്ദാക്കിയിരുന്നില്ല എന്നും സ്വാമി പറഞ്ഞു.
പൗരത്വനിയമമനുസരിച്ച് എടുത്തിട്ടുള്ള ഇന്ത്യന്‍പൗരത്വം ഇതുവരെ റദ്ദാക്കിയിട്ടില്ലാത്തതിനാല്‍ സോണിയ ഇന്ത്യന്‍ പൗരയാണെന്നാണ് അമേതിയില്‍ നിന്നും സോണിയാഗാന്ധി വിജയിച്ചതായി പ്രഖ്യാപിച്ചുകൊണ്ടുള്ള സുപ്രീംകോടതിവിധിയെന്നകാര്യവും സ്വാമി ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications