അമേരിക്കയില്‍ അപകടം: 3 മലയാളികള്‍ മരിച്ചു
തിരുവല്ല: അമേരിക്കയിലെ ന്യൂജഴ്സിയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന രണ്ട് പേരുടെ നില ഗുരുതരമാണ്.
എഴുമറ്റൂര്‍ പൂവത്തൂര്‍ എബനേസറില്‍ സി.ജെ. തോമസിന്റെ ഭാര്യ ഏലിയാമ്മ (70), മകളുടെ ഭര്‍ത്താവ് തോമസ് ഈശോ (37), ഈശോയുടെ ഇളയ മകന്‍ എഡ്വിന്‍ ബില്‍ തോമസ് (6) എന്നിവരാണ് മരിച്ചത്. സി.ജെ. തോമസ്, ഈശോയുടെ മൂത്ത മകന്‍ ഗ്ലാഡ്ബില്‍ എന്നിവരാണ് ആശുപത്രിയില്‍ ഗുരുതരനിലയില്‍ കഴിയുന്നത്.
സപ്തംബര്‍ 15 ശനിയാഴ്ച അമേരിക്കയിലുള്ള ഒരു ബന്ധുവിന്റെ വിവാഹചടങ്ങില്‍ പങ്കെടുത്ത് മടങ്ങുമ്പോഴായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ഒരു മിലിട്ടറി ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
വിസിറ്റിംഗ് വിസയില്‍ മൂന്നു മാസം മുമ്പാണ് തോമസും ഭാര്യയും അമേരിക്കയിലെ മകളുടെ വീട്ടിലെത്തിയത്. വിദ്യാഭ്യാസ വകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്നു തോമസ്. ഭാര്യ ഏലിയാമ്മ എഴുമറ്റൂര്‍ ഗവണ്‍മെന്റ് ഹൈസ്കൂള്‍ അധ്യാപികയായിരുന്നു. തോമസ് ഈശോ ന്യൂ ജഴ്സിയില്‍ ഒരു കമ്പ്യൂട്ടര്‍ കമ്പനിയില്‍ ജോലിനോക്കി വരികയായിരുന്നു.












Click it and Unblock the Notifications