അതിവേഗ കോടതി: സത്യവാങ്മൂലം നല്‍കണം
കൊച്ചി: അതിവേഗ കോടതിക്കുവേണ്ടി വിനിയോഗിച്ച തുകയുടെ വിശദാംശങ്ങള്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് എതിര് സത്യവാങ്മൂലം നല്കാന് സംസ്ഥാന ധനകാര്യ സെക്രട്ടറിയോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
തുക അനുവദിച്ചതിന്റെ ലക്ഷ്യമെന്താണെന്നും അക്കാര്യത്തിനു വേണ്ടി തുക മറ്റു വല്ല കാര്യങ്ങള്‍ക്കും വേണ്ടി വിനിയോഗിക്കാന്‍ സംസ്ഥാനസര്‍ക്കാരിനെ ചുമതലപ്പെടുത്തിയിട്ടുണ്ടോ എന്നുള്ള കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിനോടും സത്യവാങ്മൂലം നല്കാന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
അതിവേഗ കോടതി എത്രയും പെട്ടെന്ന് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ കെ.ആര്. സച്ചിദാനന്ദന് സമര്‍പ്പിച്ച ഹര്ജിയിന്മേലാണ് ചീഫ് ജസ്റിസ് ബി.എന്‍. ശ്രീകൃഷ്ണ, ജസ്റിസ് എം. രാമചന്ദ്രന് എന്നിവരടങ്ങിയ ഡിവിഷന് ബഞ്ചിന്റെ ഉത്തരവ്. കഴിഞ്ഞ ഏപ്രിലില്‍ അതിവേഗ കോടതി സ്ഥാപിക്കേണ്ടതായിരുന്നുവെന്ന് ഹര്ജിക്കാരന് ചൂണ്ടിക്കാട്ടി.
ഇതിനായി അനുവദിച്ച തുകയിലെ ബാക്കി സംഖ്യ എന്തിനുവേണ്ടി ഉപയോഗിച്ചു എന്നുള്ളകാര്യവും സംസ്ഥാന സര്‍ക്കാര്‍ കോടതിയെ ബോധിപ്പിക്കണം.