കണ്ണൂരില്‍ പള്ളി തകര്‍ത്തു; വ്യാപകപ്രതിഷേധം
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ കോളയാട്ട് ക്രിസ്ത്യന്‍ പള്ളി തകര്‍ത്തതില്‍ വ്യാപകമായ പ്രതിഷേധം. സംഭവത്തില്‍ പ്രതിഷേധിച്ച് സപ്തംബര്‍ 16 ഞായറാഴ്ച കോളയാട്ട് പ്രതിഷേധ യോഗങ്ങളും പ്രകടനങ്ങളും നടന്നു.
സപ്തംബര്‍ 15 ശനിയാഴ്ച നടന്ന വിവരം അല്‍ഫോണ്‍സാ പള്ളി അധികൃതര്‍ അറിയുന്നത് ഞായറാഴ്ചയാണെന്ന് തലശേരി ഇടവക വികാരി ഫാദര്‍ മാത്യു ചാലില്‍ പറഞ്ഞു. ആക്രമണത്തില്‍ അല്‍ഫോണ്‍സാമ്മയുടെ തിരുശേഷിപ്പുള്‍പ്പെടെ ഒട്ടേറെ വിശുദ്ധസാമഗ്രികള്‍ക്ക് കേടുപറ്റി.
ആക്രമണം നടത്തിയത് ആരാണെന്ന് വ്യക്തമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications