കുട്ടികളുടെ ചലച്ചിത്രോത്സവം തുടങ്ങി
തിരുവനന്തപുരം: ചില്‍ഡ്രന്‍സ് ഫിലിം സൊസൈറ്റിയും പൊതുവിദ്യാഭ്യാസ വകുപ്പും ചേര്‍ന്ന് സംഘടിപ്പിക്കുന്ന കുട്ടികളുടെ ചലച്ചിത്രമേളയ്്ക്ക് തുടക്കമായി.
സപ്തംബര്‍ 17 തിങ്കളാഴ്ച സാംസ്കാരിക മന്ത്രി ജി. കാര്‍ത്തികേയന്‍ മേള ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ ചിത്രങ്ങള്‍ കൂടുതല്‍ ഉണ്ടാവാതിരിക്കുന്നത് പുതിയ തലമുറയോട് ചെയ്യുന്ന പാപമാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. കുട്ടികളുടെ തലത്തിലേക്ക് ഉയര്‍ന്ന് വേണം അത്തരം ചിത്രങ്ങളെടുക്കുവാന്‍. അതിന് സംവിധായകര്‍ ധൈര്യം കാട്ടണമെന്ന് മന്ത്രി പറഞ്ഞു.
ചലച്ചിത്ര നടന്‍ മധു അധ്യക്ഷനായിരുന്നു. ടി. കെ. രാജീവ്കുമാര്‍, ബാലചന്ദ്രമേനോന്‍ എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു. നാല് ദിവസം നീണ്ടു നില്‍ക്കുന്ന മേളയില്‍ ഹോം എലോണ്‍ 3, ദിനോസര്‍, 102 ഡാല്‍മേഷ്യന്‍സ്, ജംഗിള്‍ ഓള്‍ ദ വേ, ഫ്രീ വില്ലി, തുടികൊട്ട്, കാട്ടുമണിപ്പൂക്കള്‍ തുടങ്ങിയ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.












Click it and Unblock the Notifications