അമേരിക്കന്‍ ആക്രമണം: ഒരു മലയാളി മരിച്ചു
കോട്ടയം: സപ്തംബര്‍ 11 ചൊവാഴ്ച അമേരിക്കയില്‍ നടന്ന തീവ്രവാദ ആക്രമണത്തില്‍ ഒരു മലയാളി മരിച്ചതായി സ്ഥിരീകരിച്ചു. കോട്ടയം ഒളശ കളപ്പുരയ്ക്കല്‍ മിനു എന്ന ജോസഫ് മത്തായിയാണ് (52) മരിച്ചത്. ഇതു സംബന്ധിച്ച വിവരം അദ്ദേഹത്തിന്റെ കോട്ടയത്തുള്ള വീട്ടില്‍ ലഭിച്ചു.
ആക്രമണമുണ്ടായ ചൊവാഴ്ച മുതല്‍ ജോസഫ് മത്തായിയെ കാണാനില്ലായിരുന്നു. മോര്‍ഗന്‍ സ്റാന്‍ലി കമ്പനിയില്‍ ജോലി ചെയ്യുന്ന ജോസഫ് മത്തായി കഴിഞ്ഞ 20 വര്‍ഷമായി ന്യൂയോര്‍ക്കിലാണ്.
പരേതനായ ഡോ. മത്തായിയുടെ നാലാമത്തെ മകനാണ് ജോസഫ് മത്തായി. മാങ്ങാനം ചെമ്മാപ്പള്ളില്‍ കുടുംബാംഗമായ ഏലിയാമ്മയാണ് അമ്മ. തെരേസയാണ് ഭാര്യ. രണ്ടു മക്കളുണ്ട്. ജേക്കബ് മത്തായി (ഇന്തോനേഷ്യ), ഡോ. ജോണ്‍ മത്തായി (ന്യൂയോര്‍ക്ക്), മത്തായി മത്തായി (മുംബൈ), ചെറിയാന്‍ മത്തായി (ന്യൂയോര്‍ക്ക്) എന്നിവര്‍ സഹോദരങ്ങളാണ്.
ആക്രമണം നടന്ന ചൊവാഴ്ച മുതല്‍ കാണാതായ മറ്റു രണ്ടു മലയാളികളെക്കുറിച്ച് ഇതുവരെ വിവരം ലഭിച്ചിട്ടില്ല. റാന്നി സ്വദേശിയായ വത്സാരാജു, പാലക്കാട് സ്വദേശിയായ വിനോദ് കുമാര്‍ എന്നിവരെക്കുറിച്ചാണ് ഇനി വിവരം ലഭിക്കാനുള്ളത്.












Click it and Unblock the Notifications