Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭരണത്തില്‍ ജനങ്ങള്‍ക്ക് തൃപ്തിയില്ല: കരുണാകരന്‍

തൃശൂര്‍: കേരളത്തിലെ യുഡിഎഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ ജനങ്ങള്‍ തൃപ്തരല്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരന്‍. സപ്തംബര്‍ 17 തിങ്കളാഴ്ച തൃശൂര്‍ രാമനിലയത്തില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇത്രയും മാസത്തെ ഭരണത്തില്‍ എടുത്തു പറയത്തക്കതായി ഒന്നുമില്ലെന്ന് പറഞ്ഞ കരുണാകരന്‍ വൈദ്യുതി-ബസ് ചാര്‍ജ് വര്‍ദ്ധന, കണ്ണന്താനം പ്രശ്നം കൈകാര്യം ചെയ്ത രീതി എന്നിവയാണ് ജനങ്ങളെ സര്‍ക്കാരിനെതിരാക്കിയതെന്ന് ചൂണ്ടിക്കാട്ടി. സംസ്ഥാനം നേരിടുന്ന സാമ്പത്തിക ബാധ്യതകളെക്കുറിച്ച് സര്‍ക്കാര്‍ ധവളപത്രം ഇറക്കിയെങ്കിലും വൈദ്യുതി-ബസ് നിരക്ക് വര്‍ധനകള്‍ ന്യായീകരിക്കാനാകില്ലെന്ന് കോണ്‍ഗ്രസ് നേതാവ് വ്യക്തമാക്കി.

സംസ്ഥാനസര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ വിലയിരുത്താന്‍ ആറു മാസം സമയം തരണമെന്നാണ് മുഖ്യമന്ത്രി എ.കെ. ആന്റണി അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. അതിനാല്‍ അതുവരെ അഭിപ്രായം പറയുന്നില്ല. എന്നാല്‍ ആറു മാസത്തിനു ശേഷം വല്ല പുരോഗതിയും ഉണ്ടാകുമോ എന്ന് ഉറപ്പു പറയാനാവില്ല - കരുണാകരന്‍ കൂട്ടിച്ചേര്‍ത്തു.

സംസ്ഥാന സര്‍ക്കാര്‍ തീരുമാനം എടുത്തതിനു ശേഷമാണ് അതിനെ സംബന്ധിച്ച് യുഡിഎഫ് കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

കെപിസിസി പട്ടിക പുറത്തുവരുന്നതുവരെ അതിനെക്കുറിച്ച് ഇനി അഭിപ്രായം പറയില്ലെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+