Get Updates
Get notified of breaking news, exclusive insights, and must-see stories!

എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് ലാത്തിയടി

കൊച്ചി: വിവിധ ആവശ്യങ്ങളുന്നയിച്ച് കൊച്ചി സര്‍വകലാശാല വൈസ് ചാന്‍സലറുടെ ഓഫീസിനു നേരെ മാര്‍ച്ച് ചെയ്ത എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തി.

വിവിധ കോഴ്സുകളുടെ ഫീസ് വര്‍ദ്ധന പിന്‍വലിക്കുക, അംഗീകാരമില്ലാത്ത കോഴ്സുകള്‍ക്ക് ഉടന്‍ അംഗീകാരം നല്‍കുക, എസ്എഫ്ഐ നേതാക്കളുടെ പേരില്‍ ചാര്‍ജ് ചെയ്ത കേസുകള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സപ്തംബര്‍ 17 തിങ്കളാഴ്ച എസ്എഫ്ഐ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്.

ലാത്തിച്ചാര്‍ജില്‍ ഒട്ടേറെ വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. വിദ്യാര്‍ത്ഥികളെ തല്ലുന്നത് തടയാന്‍ ശ്രമിച്ച എംപ്ലോയീസ് അസോസിയേഷന്‍ പ്രസിഡണ്ട് മോഹനചന്ദ്രനും പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് എംപ്ലോയീസ് അസോസിയേഷന്‍ അനിശ്ചിതകാല പണിമുടക്ക് തുടങ്ങി.

വി.സിയുടെ ഓഫീസിലേക്ക് സമാധാനപരമായി മാര്‍ച്ച് ചെയ്ത എസ്എഫ്ഐ പ്രവര്‍ത്തകരെ യാതൊരു പ്രകോപനവുമില്ലാതെ പൊലീസ് ആക്രമിക്കുകയായിരുന്നുവെന്ന് സംഘടനാ നേതാക്കള്‍ ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+