മലയാളികളുടെ മരണം സ്ഥിരീകരിച്ചില്ല
തിരുവനന്തപുരം: അമേരിക്കയിലെ തീവ്രവാദി ആക്രമണത്തെ തുടര്‍ന്ന് രണ്ട് മലയാളികള്‍ മരിച്ചതായുള്ള വാര്‍ത്തകള്‍ സ്ഥിരീകരിച്ചിട്ടില്ല.
തിരുവനന്തപുരം സ്വദേശിയായ ജോസഫ് മാത്യു, ഡോ. മിസിസ് ഫിലിപ്പ് എന്നീ മലയാളികള്‍ മരിച്ചതായി ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് സ്ഥിരീകരിച്ചിട്ടില്ലെന്ന് നോര്‍ക്ക കണ്‍ട്രോള്‍ റൂം അറിയിച്ചു. ദില്ലിയിലെയും തിരുവനന്തപുരത്തെയും നോര്‍ക്ക സെല്ലുകള്‍ കോണ്‍സുലേറ്റുമായി നിരന്തരം ബന്ധപ്പെട്ടുവരികയാണ്.
എന്നാല്‍ ജോസഫ് മാത്യുവിനെ കുറിച്ച് തിരുവനന്തപുരത്തുള്ള വീട്ടില്‍ ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല. ബോസ്റണില്‍ സ്ഥിരതാമസമാക്കിയിട്ടുള്ള ജോസഫിന്റെ സഹോദരര്‍ വീടുമായി ബന്ധപ്പെടുന്നുണ്ട്.
133 മലയാളികള്‍ സുരക്ഷിതരാണെന്ന് നോര്‍ക്കയുടെ തിരുവനന്തപുരത്തുള്ള കണ്‍ട്രോള്‍ റൂമില്‍ വിവരം ലഭിച്ചു.സപ്തംബര്‍ 17 തിങ്കളാഴ്ച രാവിലെ 11 മണി വരെ 180 പേരെ കുറിച്ചുള്ള അന്വേഷണമാണ് ഇവിടെ ലഭിച്ചത്.












Click it and Unblock the Notifications