Get Updates
Get notified of breaking news, exclusive insights, and must-see stories!

റോഡ് തകര്‍ന്നാല്‍ കരാറുകാരന്‍ പ്രതി

തിരുവനന്തപുരം: റോഡ് പണി പൂര്‍ത്തിയായി അഞ്ചു വര്‍ഷത്തിനകം തകര്‍ന്നാല്‍ പണി ഏറ്റെടുത്ത് കരാറുകാരന്‍ പ്രതിയാകുന്ന നിയമം കൊണ്ടുവരാന്‍ ആലോചന.

ലോകബാങ്ക്, ഏഷ്യന്‍ വികസന ബാങ്ക് തുടങ്ങിയ ഏജന്‍സികള്‍ നിഷ്കര്‍ഷിക്കുന്ന ഗുണനിലവാരം ഉറപ്പാക്കാന്‍ ഇത്തരം നിയമനിര്‍മാണം ആവശ്യമാണെന്നാണ് റോഡ് ഫണ്ട് രൂപീകരിക്കുന്നതിന് മുന്നോടിയായി നടന്ന ചര്‍ച്ചകളില്‍ ഉയര്‍ന്ന അഭിപ്രായം. ലോകബാങ്ക് പദ്ധതി പ്രകാരമുള്ള പണികള്‍ ഈ വര്‍ഷം ഡിസംബറില്‍ ആരംഭിക്കും. അതിന് മുമ്പ് നിയമനിര്‍മാണം നടത്താനാണ് ശ്രമം.

പണി പൂര്‍ത്തിയായി കഴിഞ്ഞാല്‍ 20 വര്‍ഷത്തേക്ക് അറ്റകുറ്റപ്പണികള്‍ നടത്തേണ്ടി വരാത്ത രീതിയിലുള്ള ഗുണനിലവാരമാണ് ലോക ബാങ്ക് നിഷ്ക്കര്‍ഷിക്കുന്നത്. ഈ കാലയളവിനുള്ളില്‍ റോഡുകള്‍ക്ക് തകരാറുണ്ടായാല്‍ അത് കരാറുകാരന്‍ നിശ്ചിതസമയത്തിനുള്ളില്‍ സ്വന്തം ചെലവില്‍ തീര്‍ത്തുകൊടുക്കേണ്ടി വരും. റോഡ് തകര്‍ന്നാല്‍ കരാറുകാരനെ പ്രതിയാക്കി ആര്‍ക്കും കോടതിയില്‍ ഹര്‍ജി നല്‍കാവുന്ന നിയമമാണ് ഉദ്ദേശിക്കുന്നത്.

ലോകബാങ്കിന്റെ കണക്കില്‍ ഒരു കിലോമീറ്റര്‍ റോഡ് നിര്‍മിക്കുന്നതിനുള്ള ചെലവ് ഒരു കോടി 40 ലക്ഷം രൂപയാണ് . എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ കണക്കാക്കിയിരിക്കുന്നത് വെറും എട്ട് ലക്ഷം രൂപ മാത്രമാണ്. അടങ്കല്‍ തുക കൂട്ടാതെ ഗുണനിലവാരം ഉറപ്പാക്കാനാവില്ലന്നും അഭിപ്രായമുയര്‍ന്നിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+