ഇന്ത്യന്‍ നിലപാടിന് തിരിച്ചടിയുണ്ടാകും
മലപ്പുറം: അഫ്ഗാനിസ്ഥാനെതിരായ അമേരിക്കന്‍ നീക്കത്തിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ച ഇന്ത്യക്ക് തങ്ങളുടെ നിലപാട് ബൂമറാംഗ് പോലെ തിരിച്ചടിക്കുന്നത് കാണേണ്ടി വരുമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍ പിള്ള.
നിരപരാധികളായ ജനങ്ങള്‍ക്കു നേരെ ഏതാനും വ്യക്തികള്‍ ചേര്‍ന്നു നടത്തുന്ന ആക്രമണത്തെ ഒരു തരത്തിലും നീതീകരിക്കാനാവില്ലെന്ന് സപ്തംബര്‍ 17 തിങ്കളാഴ്ച മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
അമേരിക്കക്ക് പിന്തുണ നല്‍കാന്‍ മത്സരിച്ച ഇന്ത്യക്കും പാകിസ്ഥാനും ഈ നിലപാട് കൊണ്ട് കോട്ടമേ ഉണ്ടാവുകയുള്ളൂ. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടുവരുന്നതിനിടയിലാണ് ഈ സംഭവം ഉണ്ടായിരിക്കുന്നത് - അദ്ദേഹം ചൂണ്ടിക്കാട്ടി.
തീവ്രവാദം എതിര്‍ക്കപ്പെടേണ്ടതു തന്നെയാണ്. അമേരിക്കയില്‍ കഴിഞ്ഞയാഴ്ച നടന്നത് നികൃഷ്ടമായ പ്രവൃത്തിയാണ്. എന്നാല്‍ അതിന്റെ പേരില്‍ നിരപരാധികളെ ക്രൂശിക്കുന്നതോ അല്ലെങ്കിലും ഒരു മതവികാരം ഉണര്‍ത്തിവിടുന്നതോ ശരിയല്ല. വിശ്വാസികളും അവിശ്വാസികളും ചേര്‍ന്ന് സമാധാനപരമായ മാര്‍ഗത്തിലൂടെ ഇല്ലാതാക്കേണ്ടതാണ് തീവ്രവാദം - സിപിഎം നേതാവ് വ്യക്തമാക്കി.












Click it and Unblock the Notifications