Get Updates
Get notified of breaking news, exclusive insights, and must-see stories!

ജലസേചന പദ്ധതി ആറ് ജില്ലകളില്‍ കൂടി വേണം

തിരുവനന്തപുരം: ലോകബാങ്ക് സഹായത്തോടെയുള്ള ജലസേചന പദ്ധതി ആറ് ജില്ലകളില്‍ കൂടി നടപ്പാക്കണമെന്ന് ജലസേചന മന്ത്രി ടി. എം. ജേക്കബ്.

ഇപ്പോള്‍ നിലവിലുള്ള പദ്ധതി ഫലപ്രദമെന്ന് കണ്ട് ആറ് ജില്ലകളില്‍ കൂടി നടപ്പാക്കാന്‍ ലോകബാങ്കിനോട് സഹായം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സപ്തംബര്‍ 17 തിങ്കളാഴ്ച മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് ലോകബാങ്ക് സഹായത്തോടെ നടത്തുന്ന ജലസേചന പദ്ധതികളെ കുറിച്ച് ബാങ്ക് പ്രതിനിധികളുമായി ചര്‍ച്ച നടത്തിയ ശേഷം വാര്‍ത്താലേഖകരുമായി സംസാരിക്കുകയായിരുന്നു മന്ത്രി.

ഇപ്പോള്‍ മലപ്പുറം, പാലക്കാട്, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ നടപ്പാക്കുന്ന പദ്ധതിക്ക് 450 കോടി രൂപയാണ് ചെലവ്. 2006ല്‍ പദ്ധതിയുടെ പണി പൂര്‍ത്തിയാകുമ്പോള്‍ 15 ലക്ഷം പേര്‍ക്ക് കുടിവെള്ളം ലഭിക്കും. ആറ് ജില്ലകള്‍ ഏതൊക്കെയാണെന്ന് തീരുമാനിച്ചിട്ടില്ലെന്ന് ജേക്കബ് പറഞ്ഞു. ലോകബാങ്കിന്റെ വ്യവസ്ഥകള്‍ അംഗീകരിച്ചുകൊണ്ടാണ് ഇതുവരെ പദ്ധതികള്‍ നടപ്പാക്കിയിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+