യുഎസ് ബംഗ്ലാദേശ് സഹായം തേടി
ധാക്ക: അഫ്ഗാനിസ്ഥാനെതിരെ യുദ്ധമുണ്ടാവുകയാണെങ്കില്‍ ബംഗ്ലാദേശിലെ വിമാനത്താവളങ്ങളും തുറമുഖങ്ങളും ഉപയോഗിക്കാന്‍ അമേരിക്ക അനുമതി ചോദിച്ചു. വ്യോമാതിര്‍ത്തി തുറക്കുക, വിമാനങ്ങള്‍ക്ക് ഇന്ധനം നിറയ്ക്കാന്‍ സൗകര്യം നല്‍കുക, വിമാനത്താവളങ്ങളും തുറമുഖങ്ങളും ആവശ്യം വരുകയാണെങ്കില്‍ ഉപയോഗിക്കാന്‍ സഹായിക്കുക എന്നീ ആവശ്യങ്ങളാണ് അമേരിക്ക മുന്നോട്ടുവച്ചിരിക്കുന്നതെന്ന് ദി ഡെയ്ലി സ്റാര്‍ ദിനപത്രം റിപ്പോര്‍ട്ടു ചെയ്തു.
അതിനിടെ ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാരിലെ വിദേശകാര്യമന്ത്രി ഇപ്പോഴത്തെ അവസ്ഥ ചര്‍ച്ച ചെയ്യാന്‍ മുന്‍ വിദേശകാര്യമന്ത്രിമാരുടെ യോഗം വിളിച്ചിട്ടുണ്ട്. ബംഗ്ലാദേശിനോട് അമേരിക്ക ഇത്തരമൊരു ആവശ്യം ഔദ്യോഗികമായി ഉന്നയിച്ചാല്‍ എന്തു ചെയ്യണമെന്ന കാര്യവും യോഗം ചര്‍ച്ച ചെയ്യുന്നുണ്ട്.
സപ്തംബര്‍ 11 ചൊവാഴ്ച അമേരിക്കയില്‍ നടന്ന തീവ്രവാദ ആക്രമണങ്ങളെ ബംഗ്ലാദേശ് അപലപിച്ചിട്ടുണ്ടെങ്കിലും അമേരിക്കക്ക് വേണ്ട സഹായം ചെയ്തു കൊടുക്കുന്നത് രാജ്യത്തെ മതമൗലികവാദികളെ പ്രകോപിപ്പിക്കാനിടയുണ്ട്.












Click it and Unblock the Notifications