ഇന്ത്യന്‍ വിസക്കായി തിരക്ക്
ഇസ്ലാമാബാദ്: ഇസ്ലാമാബാദിലെ ഇന്ത്യന്‍ എംബസിയില്‍ വിസക്കായി തിരക്ക്. പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ നിന്ന് പാകിസ്ഥാനില്‍ ജോലി ചെയ്യുന്ന നയതന്ത്ര ഉദ്യോഗസ്ഥന്മാരാണ് ഇന്ത്യയിലേക്കുള്ള വിസക്കായി ഇസ്ലാമാബാദ് എംബസിയില്‍ എത്തുന്നത്.
പാകിസ്താനില്‍ ഒസാമയുടെ താലിബാന്‍ സേനയുടെ ആക്രമണം ഉണ്ടാവുകയാണെങ്കില്‍ ഇന്ത്യയില്‍ ചേക്കേറാനാണ് ഇത്. അമേരിക്കയെ സഹായിക്കാന്‍ പാകിസ്താന്‍ നിശ്ചയിച്ചതുകൊണ്ട് താലിബാന്റെ ആക്രമണം ഉണ്ടാവുമെന്നാണ് ഇവരുടെ അനുമാനം.
അമേരിക്ക, ബ്രിട്ടന്‍, വിവിധ യൂറോപ്യന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള നയതന്ത്രഉദ്യോഗസ്ഥരാണ് വിസക്കായി എത്തുന്നത്. സ്വീഡന്‍, ബല്‍ജിയം, നോര്‍വെ എന്നീ രാജ്യങ്ങളുടെ ഉദ്യോഗസ്ഥന്മാര്‍ക്ക് വിസ കിട്ടിക്കഴിഞ്ഞു.












Click it and Unblock the Notifications