പാക് സംഘം അഫ്ഗാനില്‍
ഇസ്ലാമാബാദ്: സൗദി ഇസ്ലാമിക തീവ്രവാദി ഒസാമ ബിന്‍ ലാദനെ വിട്ടുകിട്ടണമെന്ന് താലിബാനെ പ്രേരിപ്പിക്കാന്‍ പാകിസ്ഥാന്‍ ഉന്നതതല സംഘം അഫ്ഗാനിസ്ഥാനിലെത്തി. സപ്തംബര്‍ 17 തിങ്കളാഴ്ച രാവിലെ കാണ്ഡഹാറില്‍ എത്തിയയുടന്‍ തന്നെ സംഘം താലിബാന്‍ വിദേശകാര്യമന്ത്രിയെ കാണാന്‍ പോയി. അതിനു ശേഷം താലിബാന്‍ ആത്മീയ നേതാവ് മുല്ല മുഹമ്മദ് ഒമറിനെയും സംഘം കാണുന്നുണ്ട്.
പാകിസ്ഥാന്‍ ഇന്റലിജന്‍സ് ഏജന്‍സിയായ ഐഎസ്ഐയുടെ തലവന്‍ ലഫ്റ്റനന്റ് ജനറല്‍ മെഹ്മൂദ് അഹ്മദിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് അഫ്ഗാനിലെത്തിയിരിക്കുന്നത്. അമേരിക്കന്‍ ആക്രമണത്തില്‍ നിന്ന് അഫ്ഗാനിസ്ഥാനെ രക്ഷിക്കാന്‍ പാകിസ്ഥാന്‍ നടത്തുന്ന അവസാന ശ്രമമായിരിക്കും ഇതെന്ന് അവിടത്തെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്.
ബിന്‍ ലാദനെ കൈമാറാന്‍ മൂന്നു ദിവസത്തെ സമയം പ്രതിനിധി സംഘം താലിബാന് അനുവദിക്കുമെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നുണ്ട്. എന്നാല്‍ ഇതിനെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.
എന്നാല്‍ ലാദനെ വിട്ടുകൊടുക്കാന്‍ താലിബാന്‍ തയ്യാറാകില്ലെന്നു തന്നെയാണ് അഫ്ഗാനില്‍ നിന്നുള്ള സൂചന. തിങ്കളാഴ്ച മുല്ല ഒമര്‍ താലിബാന്‍ നേതാക്കളുടെ യോഗം വിളിച്ചു ചേര്‍ത്തിരുന്നു. എല്ലാ മുസ്ലിംങ്ങളോടും ഒരു വിശുദ്ധയുദ്ധത്തിന് (ജിഹാദ്) തയ്യാറായിരിക്കാനാണ് ഒമര്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.












Click it and Unblock the Notifications