സൈന്യത്തോട് തയ്യാറാവാന്‍ പെന്റഗണ്‍
വാഷിംഗ്ടണ്‍: ഏതുനിമിഷവും സേനയെവിന്യസിക്കാനും യുദ്ധം ചെയ്യാനും തയ്യാറായിരിക്കണമെന്ന് യുഎസ് സേനയ്ക്ക് പെന്റഗണ്‍ ഉത്തരവ് നല്കിയതായി അറിയുന്നു. പേഴ്സ്യന്‍ കടലിടുക്കിലുള്ള ഒരു വിമാനവാഹിനിക്കപ്പല്‍ സുരക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടിയതായും വാഷിംഗ്ടണ്‍ പോസ്റ് സപ്തംബര്‍ 17 തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തു.
ഇതുവരെയുള്ള കാര്യങ്ങളുടെ ഗതിയനുസരിച്ച് നോക്കിയാല്‍ ഏതുനിമിഷവും അമേരിക്ക അവരുടെ നാവിക, വ്യോമ, കരസേനകള്‍ക്ക് യുദ്ധത്തിനുള്ള ഉത്തരവുനല്കുമെന്നാണറിയുന്നതെന്നും വാഷിംഗ്ടണ്‍ പോസ്റ് പറയുന്നു. വടക്കന്‍ കരോലിനയിലെ ഫോര്‍ട്ട് ബ്രാിലുള്ള യുഎസ് സേനാവിഭാഗത്തിനോട് അവരുടെ നാല് ബറ്റാലിയനുകളെയും ഒരുക്കിനിര്‍ത്താനുള്ള ഉത്തരവ് ഒരാഴ്ച മുമ്പ് നല്കിയിരുന്നതായും ഈ റിപ്പോര്‍ട്ടില്‍ പറയുന്നു.
പേഴ്സ്യന്‍ കടലിടുക്കിലുള്ള വിമാനവാഹിനിക്കപ്പലായ യുഎസ്എസ് കാള്‍ വിന്‍സന്‍ എന്ന യുദ്ധകപ്പലിലെ ജീവനക്കാര്‍ക്കുള്ള ഇ-മെയില്‍ സേവനം പെട്ടെന്ന് നിര്‍ത്തിവച്ചതായും പറയുന്നു. സാധാരണ യുദ്ധരംഗത്തേക്ക് പോകേണ്ട അവസരങ്ങളിലാണ് ഇങ്ങിനെ ചെയ്യുക പതിവ്. യുദ്ധക്കപ്പലുകളുടെ സ്ഥാനമെവിടെയെന്നതു സംബന്ധിച്ച് അപ്പപ്പോള്‍ വിവരങ്ങള്‍ നല്കാറുള്ള യുഎസ് നാവികസേനയുടെ വെബ്സൈറ്റ് അത്തരം വിവരങ്ങള്‍ വെബ്സൈറ്റില്‍ നിന്ന് നീക്കം ചെയ്തു. സൈനിക സുരക്ഷാനടപടികള്‍ ശക്തിപ്പെടുത്തിയതുകൊണ്ട് ഇനി ഇത്തരം വിവരങ്ങള്‍ നല്കുന്നത് നിര്‍ത്തുകയാണെന്ന് വെബ്സൈറ്റ് വിശദീകരിക്കുന്നു.
നിരന്തരമായ വ്യോമാക്രമണത്തിന് ശേഷം, ഒസാമ ബിന്‍ ലാദനെ പിടികൂടാന്‍ യുഎസ് കരസേനയെ അഫ്ഗാനിസ്ഥാനിലേക്ക് അയക്കുമെന്ന് യുദ്ധകാര്യവിദഗ്ധര്‍ പ്രതീക്ഷിക്കുന്നു.












Click it and Unblock the Notifications