കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിഖുകാരന്റെ കൊല: അമേരിക്കക്കാരന്‍ അറസ്റില്‍

  • By Staff
Google Oneindia Malayalam News

ന്യൂയോര്‍ക്ക്: അമേരിക്കയിലെ അരിസോനയില്‍ സിഖുകാരനെ കൊല ചെയ്തതുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റു ചെയ്തു. 42കാരനാ ഫ്രാങ്ക് റോക്ക് ആണ് അറസ്റിലായത്. കൊലപാതകം, കൊലപാതക ശ്രമം, വെടിവെപ്പ് എന്നീ കേസുകളാണ് ഇയാളുടെ മേല്‍ ചുമത്തിയിട്ടുള്ളത്.

സപ്തംബര്‍ 16 ഞായറാഴ്ചയാണ് സിഖുകാരനായ ബല്‍ബീര്‍ സിംഹ് സോധി അരിസോണയില്‍ വെടിവച്ചുകൊല്ലപ്പെട്ടത്. തന്റെ ഗ്യാസ്റേഷനില്‍ ജോലി നോക്കുകയായിരുന്ന സോധിക്കു നേരെ വാനില്‍ വന്ന റോക്ക് മൂന്നു തവണ വെടിവക്കുകയായിരുന്നു. സോധിക്ക് ഭാര്യയും മൂന്നു മക്കളുമുണ്ട്.

സോധി വെടിയേറ്റു വീണ ശേഷം റോക്ക് മറ്റൊരു ഗ്യാസ് സ്റേഷനില്‍ ചെന്ന് ഒരു ലെബനീസുകാരന്റെ നേരെ നിറയൊഴിച്ചെങ്കിലും അയാള്‍ രക്ഷപ്പെട്ടു. ഈ ഗ്യാസ് സ്റേഷന്‍ സോധിയുടെ ഒരു കൂട്ടുകാരന്‍ സാദ് സാദിന്റേതായിരുന്നു

സപ്തംബര്‍ 11 ചൊവാഴ്ച ന്യൂയോര്‍ക്കിലും വാഷിംഗ്ടണിലും നടന്ന ആക്രമണത്തിനു ശേഷം തങ്ങള്‍ക്കു നേരെ ആക്രമണം നടക്കാന്‍ സാധ്യതയുണ്ടെന്ന് സോധിയും സാദ് സാദും പരാതിപ്പെട്ടിരുന്നു. എന്നാല്‍ അവര്‍ക്ക് ഒരാപത്തും വരില്ലെന്ന് പറഞ്ഞ് അയല്‍വാസികള്‍ സമാധാനിപ്പിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X