Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹൃദ്രോഗം വ്യാപകമാവുന്നു: ഡോ.ജോസ്

കൊച്ചി: സമൂഹത്തിലുണ്ടാ മാറ്റങ്ങളാണ് ഹൃദ്രോഗം വ്യാപകമാവാന്‍ കാരണമായതെന്ന് കൊച്ചി മെഡിക്കല്‍ ട്രസ്റ് ഹോസ്പിറ്റലിലെ ഹൃദ്രോഗവിദഗ്ധന്‍ ഡോ.ജോസ് ചാക്കോ പെരിയപുറം പറഞ്ഞു.

വികസിത രാജ്യങ്ങളില്‍ ഹൃദ്രോഗം ജനങ്ങളുടെ മരണത്തിന് കാരണമാവുന്ന വന്‍വിപത്തായി തീര്‍ന്നിരിക്കുകയാണ്. മറ്റ് കാരണങ്ങളേക്കാള്‍ ഹൃദ്രോഗം മൂലമാണ് കൂടുതല്‍ പേര്‍ മരിക്കുന്നതെന്നതിനെ കുറിച്ച് നമ്മുടെ രാജ്യത്തെ ജനങ്ങള്‍ വേണ്ടത്ര ബോധവാന്മാരല്ല. അപകടമരണങ്ങളേക്കാള്‍ മൂന്നിരട്ടിയാണ് ഹൃദ്രോഗം മൂലമുള്ള മരണങ്ങള്‍ സംഭവിക്കുന്നത്.

പുകവലി, കൊഴുപ്പ്, മാനസികസംഘര്‍ഷം, പ്രമേഹം, അമിത ഭാരം തുടങ്ങിയവയാണ് ഹൃദ്രോഗത്തിലേക്ക് നയിക്കുന്ന പ്രധാന കാരണങ്ങള്‍. മാറിയ സമൂഹത്തില്‍ നേരിടേണ്ടി വരുന്ന ഉയര്‍ന്ന സമ്മര്‍ദം പലപ്പോഴും ഹൃദ്രോഗത്തിന് കാരണമാവുന്നതായി സപ്തംബര്‍ 30ന് നടക്കുന്ന ഹൃദയ ദിന ആഘോഷത്തോടനുബന്ധിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ജോസ് ചാക്കോ പറഞ്ഞു.

മെഡിക്കല്‍ ട്രസ്റ് ഹോസ്പിറ്റലുമായി സഹകരിച്ച് പാവപ്പെട്ട രോഗികള്‍ക്ക് കുറഞ്ഞ ഫീസ് മാത്രം ഈടാക്കി ഹൃദ്രോഗ ചികിത്സയ്ക്കുള്ള സൗകര്യങ്ങളൊരുക്കുമെന്ന് എറണാകുളം ചേംബര്‍ഒഫ് കോമേഴ്സ് പ്രസിഡന്റ് കെ.എന്‍.മര്‍സൂക് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+