മട്ടാഞ്ചേരി പാലം: സര്‍ക്കാരിന് നോട്ടീസ്
കൊച്ചി: പുതുതായി പണിത മട്ടാഞ്ചേരി പാലത്തിലൂടെ കടന്നുപോകുന്ന വാഹനങ്ങളില്‍ നിന്നും ചുങ്കം പിരിക്കുകയില്ലെന്ന് ഉറപ്പ്വരുത്തണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിന്മേല്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന് നോട്ടീസയച്ചു. സര്‍ക്കാരിനെ കൂടാതെ പാലം പണിത മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗോമോണ്‍ ഇന്ത്യാ ലിമിറ്റഡിനും മറ്റ് മൂന്ന് പേര്‍ക്കും നോട്ടീസയച്ചിട്ടുണ്ട്.
ഹര്‍ജിയിന്മേല്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ചീഫ് ജസ്റിസ് ബി.എന്‍.ശ്രീകൃഷ്ണ, ജസ്റിസ് എം.രാമചന്ദ്രന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അഭിഭാഷകരായ എം.എ.അസീഫ്, എന്‍.മനോജ്കുമാര്‍ എന്നിവരാണ് ഹര്‍ജി നല്‍കിയത്.
പാലത്തില്‍ കടക്കുന്ന വാഹനങ്ങളില്‍ നിന്നും ഗാമണ്‍ ഇന്ത്യാ ലിമിറ്റഡ് ചുങ്കം വാങ്ങുന്നത് നിയമവിരുദ്ധമാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. പ്രാഥമികമായ ഗതാഗത സൗകര്യങ്ങള്‍ ഒരുക്കാന്‍ സംസ്ഥാന സര്‍ക്കാരിനും കൊച്ചിന്‍ പോര്‍ട്ട് ട്രസ്റിനും ജിസിഡിഎയ്ക്കും കൊച്ചി കോര്‍പ്പറേഷനും ബാധ്യതയുണ്ടെന്നിരിക്കെ പാലത്തിന്റെ നിര്‍മാണച്ചെലവ് ജനങ്ങളുടെ മേല്‍ കെട്ടിവെക്കുന്നത് തീര്‍ത്തും നിയമവിരുദ്ധമാണെന്ന് ഹര്‍ജിയില്‍ പറയുന്നു.
ഗാമണ്‍ ഇന്ത്യാ ലിമിറ്റഡിന് ചുങ്കം പിരിക്കാന്‍ അനുമതി നല്‍കുന്ന കരാറിന്റെ (നിര്‍മ്മിച്ച് നടത്തി കൈമാറുക) അടിസ്ഥാനത്തിലാണ് കമ്പനി പാലത്തിന്റെ പണി പൂര്‍ത്തിയാക്കിയത്.












Click it and Unblock the Notifications