നളിനിയ്ക്കെതിരെ പി.ശശി നോട്ടീസയച്ചു
കണ്ണൂര്‍: കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസിലെ പ്രതികളിലൊരാളും കേസിലെ മുഖ്യപ്രതി മണിച്ചന്റെ സഹോദരിയുമായ നളിനിയ്ക്കെതിരെ മുന്‍ മുഖ്യമന്ത്രി ഇ.കെ.നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന പി.ശശി നോട്ടീസയച്ചു.
കേസുമായി ബന്ധപ്പെട്ട് തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചതിന് മാപ്പ് ചോദിക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചത്. മാപ്പ് ചോദിച്ചുകൊണ്ടുള്ള അറിയിപ്പ് മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചില്ലെങ്കില്‍ അത് ക്രിമിനല്‍ കുറ്റമായി കണ്ട് നിയമനടപടികള്‍ സ്വീകരിക്കുമെന്ന് നോട്ടീസില്‍ വ്യക്തമാക്കുന്നു.
നേരത്തെ ശശിയെ കക്ഷിചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് നളിനി നല്‍കിയ അപേക്ഷ കേസിനെ കുറിച്ച് അന്വേഷിക്കുന്ന ജസ്റിസ് മോഹന്‍കുമാര്‍ കമ്മിഷന്‍ തള്ളിയിരുന്നു.












Click it and Unblock the Notifications