ജപ്പാന്‍ പദ്ധതി: മന്ത്രി ജേക്കബ് പ്രതിക്കൂട്ടില്‍?
തിരുവനന്തപുരം: ജപ്പാന്‍ സഹായത്തോടെയുള്ള ഒഇസിഎഫ് കുടിവെള്ള പദ്ധതി തനിക്ക് താല്‍പര്യമുള്ള കമ്പനിക്ക് ജലസേചന മന്ത്രി ടി. എം. ജേക്കബ് നല്‍കാന്‍ ശ്രമിച്ചുവെന്നും ഇതിന് കഴിയാതെ വന്നപ്പോള്‍ ചില പത്രങ്ങളുടെ സഹായത്തോടെ മുഖ്യമന്ത്രിയെ കരിതേച്ചുകാണിക്കാനും പദ്ധതി അട്ടിമറിക്കാനും ശ്രമിച്ചുവെന്നും ആരോപണം.
എന്നാല്‍ ഇതിനെ പറ്റി പ്രതികരിക്കാന്‍ ജേക്കബ് ഇതുവരെ തയാറായിട്ടില്ല. യുഡിഎഫ് യോഗത്തിലും മന്ത്രിസഭായോഗത്തിലും ആരോപണങ്ങളോട് മന്ത്രി പ്രതികരിക്കുമെന്ന് മന്ത്രിയുടെ ഓഫീസില്‍ നിന്നും മലയാളം ഇന്ത്യാ ഇന്‍ഫോയെ അറിയിച്ചു.
ഒരു പ്രമുഖ ദിനപത്രത്തിനും മന്ത്രി ജേക്കബിനും താല്‍പര്യമുള്ള ഭഗീരഥ കണ്‍സ്ട്രക്ഷന്‍സ് എന്ന കമ്പനിക്ക് പദ്ധതി നല്‍കാന്‍ മുഖ്യമന്ത്രി വിസ്സമ്മതിച്ചതാണ് ആന്റണിക്കെതിരെ നീങ്ങാന്‍ ജേക്കബിനെ പ്രേരിപ്പിച്ചതെന്ന് അറിയുന്നു. വകുപ്പ് വിഭജന വേളയില്‍ സാംസ്ക്കാരിക വകുപ്പ് ജേക്കബിന് നല്‍കാനാവില്ലെന്ന് ആന്റണി കടുംപിടുത്തം പിടിച്ചതും ജേക്കബിനെ ചൊടിപ്പിച്ചുവെന്നാണ് കരുതപ്പെടുന്നത്.
മുഖ്യമന്ത്രിക്കെതിരെ വിദഗ്ധമായി കരുനീക്കുന്നതിന്റെ ഭാഗമായി പദ്ധതി സംബന്ധിച്ചുള്ള എല്ലാ രേഖകളും ദിനപത്രത്തിന്റെ ലേഖകന് മന്ത്രിയുടെ ഓഫീസില്‍ നിന്നും കൈമാറിയതായി പറയപ്പെടുന്നു. ഈ രേഖകളുടെ പിന്‍ബലത്തില്‍ ദിനപത്രത്തില്‍ പദ്ധതിക്കെതിരെ പരമ്പര പ്രസിദ്ധീകരിച്ചു.
എന്നാല്‍ പത്രത്തിന്റെ മാനേജ്മെന്റിന് ഭഗീരഥയില്‍ യാതൊരു ഷെയറുമില്ലെന്നും സദുദ്ദേശ്യത്തോടെ പ്രസിദ്ധീകരിച്ച ഒരു വാര്‍ത്തയെ കൊല്ലാനുള്ള ശ്രമമാണ് ഇത്തരം ആരോപണത്തിന് പിന്നിലെന്നും ദീപിക വൃത്തങ്ങള്‍ മലയാളം ഇന്ത്യാ ഇന്‍ഫോയോട് പറഞ്ഞു.
ജപ്പാന്‍ പദ്ധതിയെക്കാള്‍ ലാഭകരമായി നിലവിലുള്ള ലോകബാങ്ക് പദ്ധതി നടപ്പാക്കാനാവുമെന്നാണ് ലേഖനത്തില്‍ പറയുന്നതെന്ന് ദീപിക ലേഖകന്‍ പി. പി. ജയിംസ് പറഞ്ഞു. നിലവിലുള്ള കണ്‍സള്‍ട്ടന്‍സിയെ മാറ്റി ഭഗീരഥയ്ക്ക് പദ്ധതി നല്‍കണമെന്ന് ഒരിടത്തും പറഞ്ഞിട്ടില്ലെന്നും ജയിംസ് ചൂണ്ടിക്കാട്ടി.
416 കോടി രൂപ മുടക്കി 40 ലക്ഷം പേര്‍ക്ക് കുടിവെള്ളം ലഭ്യമാക്കാം എന്നിരിക്കെ 2500 കോടി രൂപ മുതല്‍മുടക്കില്‍ വെറും അഞ്ച് ജില്ലകള്‍ക്കായി ഒരു പദ്ധതി നടപ്പാക്കുന്നതിന്റെ യുക്തിയെ ആണ് ലേഖനത്തില്‍ ചോദ്യം ചെയ്തത്. 1800 കോടി യെന്‍ കടമെടുത്ത് പദ്ധതി നടപ്പാക്കിയ ശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞ് തുക തിരിച്ചടയ്ക്കുമ്പോള്‍ യെന്നിന്റെ അപ്പോഴത്തെ മൂല്യം കണക്കാക്കേണ്ടി വരും. അപ്പോള്‍ കടമെടുത്ത തുകയെക്കാള്‍ ഇരട്ടി തുക അടയ്ക്കേണ്ടി വരും. ഈ വശങ്ങളൊന്നും കണക്കിലെടുക്കാതെയാണ് പദ്ധതിയുമായി മുന്നോട്ട് പോകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.












Click it and Unblock the Notifications