അഞ്ചേക്കര്‍ ഭൂമി നല്‍കണം: ജാനു
തിരുവനന്തപുരം: ആദിവാസി കുടുംബങ്ങള്‍ക്ക് അഞ്ചേക്കര്‍ ഭൂമി വീതം നല്‍കണമെന്ന് ആദിവാസി-ദളിത് സംയുക്ത സമരസമിതി നേതാവ് സി. കെ. ജാനു.
ജനിച്ച മണ്ണില്‍ മരിക്കാന്‍ വേണ്ടിയുള്ള അവകാശത്തിന് വേണ്ടിയാണ് ഈ പോരാട്ടമെന്ന് സപ്തംബര്‍ 18 ചൊവാഴ്ച ക്ലിഫ് ഹൗസിന് മുന്നിലുള്ള ക്യാമ്പില്‍ വച്ച് ജാനു പറഞ്ഞു. മാറി മാറി വന്ന സര്‍ക്കാരുകള്‍ ഭൂമി നല്‍കുമെന്ന് വാഗ്ദാനം നല്‍കിയെങ്കിലും പാലിച്ചില്ലെന്ന് ജാനു ചൂണ്ടിക്കാട്ടി. ഇത് കൊണ്ടാണ് യുഡിഎഫ് സര്‍ക്കാരിന്റെ വാഗ്ദാനത്തില്‍ വിശ്വാസമില്ലാത്തതെന്ന് ജാനു വ്യക്തമാക്കി.
തങ്ങളുടെ സമരം സമാധാനപരമാണ്. എന്നാല്‍ ലക്ഷ്യം നേടിയ ശേഷം മാത്രമേ പിന്‍മാറുകയുള്ളുവെന്ന് ജാനു മുന്നറിയിപ്പ് നല്‍കി. പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ തലസ്ഥാന നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മരിച്ചുവീഴുന്ന ആദിവാസികളുടെ മരണത്തിന് സര്‍ക്കാര്‍ ഉത്തരം പറയേണ്ടി വരുമെന്ന് ജാനു പറഞ്ഞു.












Click it and Unblock the Notifications