Get Updates
Get notified of breaking news, exclusive insights, and must-see stories!

കരിപ്പൂര്‍-കുവൈത്ത് വിമാനം നിര്‍ത്തി

കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും മുംബൈ വഴി കുവൈത്തിലേക്ക് എല്ലാ ഞായറാഴ്ചയും നടത്തിയിരുന്ന സര്‍വീസ് എയര്‍ ഇന്ത്യ നിര്‍ത്തലാക്കി. പുതുതായി പ്രസിദ്ധീകരിച്ച ഷെഡ്യൂളിലാണ് ഈ സര്‍വീസ് നിര്‍ത്തിയതായി കാണുന്നത്. എന്നാല്‍ കുവൈത്തില്‍ നിന്നും നേരിട്ട് കരിപ്പൂരിലേക്ക് വ്യാഴാഴ്ച തോറും ഒരു സര്‍വീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

എല്ലാ ഞായറാഴ്ചയും രാവിലെ എട്ട് മണിക്ക് പുറപ്പെട്ടിരുന്ന മുംബൈ വിമാനത്തിലാണ് കുവൈത്തിലേക്കുള്ള ടിക്കറ്റ് നല്‍കിയിരുന്നത്. ഉച്ചയ്ക്ക് രണ്ടു മണിക്ക് മുംബൈയില്‍ നിന്നും പുറപ്പെട്ട് കുവൈത്ത് വിമാനത്തിലേക്ക് യാത്രക്കാരെ മാറ്റിക്കയറ്റിയായിരുന്നു എയര്‍ ഇന്ത്യ ഈ സര്‍വീസ് നടത്തിയിരുന്നത്.

സര്‍വീസ് നിര്‍ത്തിയതു കാരണം യാത്രക്കാര്‍ക്ക് ഒട്ടേറെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടിവരും. നേരത്തെ ഈ സര്‍വീസിനെ ആശ്രയിച്ചിരുന്ന യാത്രക്കാര്‍ക്ക് എമിഗ്രേഷന്‍ തുടങ്ങിയ പരിശോധനകള്‍ കരിപ്പൂരില്‍ത്തന്നെ നടത്താന്‍ സൗകര്യമുണ്ടായിരുന്നു. എന്നാല്‍ ഇനി ഇടത്താവളങ്ങളില്‍ 11 മണിക്കൂറിലധികം തങ്ങേണ്ടിവരുന്നവര്‍ വീണ്ടും എമിഗ്രേഷന്‍ പരിശോധനയ്ക്ക് വിധേയമാകേണ്ടിവരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+