സംസ്ഥാനത്ത് രണ്ട് മിനുട്ട് നേരം മൗനമാചരിച്ചു
തിരുവനന്തപുരം: യുഎസ്സില്‍ നടന്ന തീവ്രവാദി ആക്രമണത്തില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ട് സംസ്ഥാനത്തെ ജനങ്ങള്‍ സപ്തംബര്‍ 18 ചൊവാഴ്ച രണ്ട് മിനുട്ട് നേരം മൗനമാചരിച്ചു.
കേന്ദ്ര, സംസ്ഥാന ഓഫീസുകളിലെയും സ്വകാര്യ സ്ഥാപനങ്ങളിലെയും ജീവനക്കാരടക്കം സമൂഹത്തിലെ എല്ലാ മേഖലകളില്‍ പെട്ടവരും രാവിലെ 10.30ന് മൗനമാചരിച്ചു. ചൊവാഴ്ച തീവ്രവാദത്തിനെതിരെ ഐക്യദാര്‍ഢ്യദിനമായി ആചരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആഹ്വാനം ചെയ്തിരുന്നു.
തിരുവനന്തപുരത്തെ പാളയം ജംഗ്ഷനില്‍ ഇരുന്നൂറോളം ബിജെപി പ്രവര്‍ത്തകര്‍ തീവ്രവാദ വിരുദ്ധ പ്രതിജ്ഞയെടുത്തു. ബിജെപി സംസ്ഥാന സെക്രട്ടറി എം.എസ്.കുമാര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.












Click it and Unblock the Notifications