ആദിവാസികള്‍ക്കായി പുതിയ ക്ഷേമപദ്ധതികള്‍
തിരുവനന്തപുരം: ആദിവാസി ക്ഷേമത്തിനുള്ള വിവിധ പദ്ധതികള്‍ സാമൂഹ്യക്ഷേമ വകുപ്പ് പ്രഖ്യാപിച്ചു.
ഇതനുസരിച്ച് പ്രായമേറിയ ആദിവാസികള്‍ക്ക് ഒരു നേരത്തെ ഭക്ഷണം സൗജന്യമായി നല്‍കും. ആദിവാസി മേഖലകളിലെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് ആദിവാസികളുമായി ബന്ധമുള്ള അംഗന്‍വാടി പ്രവര്‍ത്തകരെ നിയോഗിക്കും.
പഠിത്തം പകുതിയാക്കി പോയ ആദിവാസി വിദ്യാര്‍ത്ഥികളെ സ്ക്കൂളുകളിലേക്കും ആദിവാസി ഹോസ്റലുകളിലേക്കും തിരികെ എത്തിക്കുന്നതിന് വേണ്ട നടപടികളെടുക്കാന്‍ അംഗന്‍വാടി പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കും. ഭക്ഷ്യധാന്യങ്ങളുടെ ദൗര്‍ലഭ്യം മൂലം ഒരു ആദിവാസി പോലും പട്ടിണി കിടന്ന് മരിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് വിവിധ ജില്ലാ സാമൂഹ്യക്ഷേമ ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സപ്തംബര്‍ 18 ചൊവാഴ്ച വകുപ്പ് ഡയറക്ടര്‍ അറിയിച്ചു. സാമൂഹ്യക്ഷേമ വകുപ്പ് ഓഫീസര്‍മാരും ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥരുമായിരിക്കും ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക.
ഭൂമി നഷ്ടപ്പെട്ട ആദിവാസികള്‍ക്ക് മതിയായ ഭൂമി നല്‍കുക എന്ന ആവശ്യമുന്നയിച്ച് ആദിവാസി സമരസമിതിയുടെ നേതൃത്വത്തില്‍ സമരം ശക്തമായ സാഹചര്യത്തിലാണ് സാമൂഹ്യക്ഷേമ വകുപ്പ് ക്ഷേമപദ്ധതികള്‍ പ്രഖ്യാപിച്ചത്.












Click it and Unblock the Notifications