Get Updates
Get notified of breaking news, exclusive insights, and must-see stories!

യൂത്ത് കോണ്‍. നേതാവിന് പൊലീസ് മര്‍ദ്ദനം

ചിറയിന്‍കീഴ്: യൂത്ത് കോണ്‍ഗ്രസ് യൂണിറ്റ് പ്രസിഡണ്ടിനെ പൊലീസ് മര്‍ദ്ദിച്ചെന്ന് പരാതി. അഴൂര്‍ തണ്ണീര്‍കോണം യൂത്ത് കോണ്‍ഗ്രസ് യൂണിറ്റ് പ്രസിഡണ്ടായ സുനില്‍കുമാറിനെ (20) ആണ് പൊലീസ് മര്‍ദ്ദിച്ചത്.

സുനിലിനെ മര്‍ദ്ദിച്ച എസ്.ഐ. സെയ്ഫുദ്ദീനെയും മറ്റു നാലു പൊലീസുകാരെയും സസ്പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് സപ്തംബര്‍ 17 തിങ്കളാഴ്ച കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ ഡിവൈഎസ്പി രവിലാലിനെ തടഞ്ഞുവച്ചു.

സപ്തംബര്‍ 16 ഞായറാഴ്ച രാത്രി ഒരു ബന്ധുവിന്റെ മരണവീട്ടില്‍ സുഹൃത്തുക്കളോടൊപ്പം നില്‍ക്കുകയായിരുന്നു സുനിലിനെ പൊലീസ് പിടിച്ചുകൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് രാത്രി മുഴുവന്‍ ലോക്കപ്പിലിട്ട് മര്‍ദ്ദിച്ചു. അവശനായ സുനിലിനെ രാത്രി തന്നെ പൊലീസ് സ്റേഷനില്‍ നിന്ന് ഇറക്കിവിടാന്‍ പൊലീസ് ശ്രമിച്ചെങ്കിലും താന്‍ അതിന് തയ്യാറായില്ലെന്ന് സുനില്‍ പറഞ്ഞു. തിങ്കളാഴ്ച രാവിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസ് സ്റേഷന്‍ വളഞ്ഞു. തുടര്‍ന്ന് സുനില്‍ കുമാറിനെ ചിറയിന്‍ കീഴ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പിന്നീട് സുനിലിനെ ആറ്റിങ്ങല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്ത ശേഷം വിദഗ്ധ പരിശോധനക്കായി മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തു. തന്നോട് ആള് മാറിപ്പോയതാണെന്നും കേസ് ഒതുക്കണമെന്നും എസ്ഐ തന്നോട് അറിയിച്ചതായി സുനില്‍ പറയുന്നു. മര്‍ദ്ദിക്കുന്ന സമയത്ത് എസ്ഐയും പൊലീസുകാരും മദ്യപിച്ചു ലക്കുകെട്ട നിലയിലായിരുന്നുവെന്നും സുനില്‍ പറഞ്ഞു.

എന്നാല്‍ രണ്ടര വര്‍ഷം മുമ്പ് നടന്ന ഒരു അടിപിടി കേസില്‍ പ്രതിയാണ് സുനില്‍ കുമാര്‍ എന്ന് ചിറയിന്‍ കീഴ് പൊലീസ് പറയുന്നു. ഞായറാഴ്ച രാത്രി പന്ത്രണ്ടു മണിയോടെ ഷൈജു (21), ജയകുമാര്‍ (22), അജിത്ത് (19) എന്നിവരെക്കൂടി പൊലീസ് ഈ കേസില്‍ അറസ്റു ചെയ്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+