കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലാദനെ ജീവനോടെയോ ജഡമായോ വേണം

  • By Staff
Google Oneindia Malayalam News

പെന്റഗണ്‍: സൗദി ഇസ്ലാമിക തീവ്രവാദി ഒസാമ ബിന് ലാദനെ ജീവനോടെയോ ജഡമായോ വേണമെന്ന് അമേരിക്കന്‍ പ്രസിഡണ്ട് ജോര്‍ജ് ഡബ്ലിയു. ബുഷ്. സപ്തംബര്‍ 17 തിങ്കളാഴ്ച അമേരിക്കന്‍ പ്രതിരോധ ആസ്ഥാനമായ പെന്റഗണ്‍ സന്ദര്‍ശിച്ച ശേഷം വാര്‍ത്താലേഖരോട് സംസാരിക്കുകയായിരുന്നു പ്രസിഡണ്ട്.

പെന്റഗണില്‍ വച്ച് പ്രതിരോധ സെക്രട്ടറി ഡൊണാള്‍ഡ് റംസ്ഫെല്‍ഡുമായി അമേരിക്കന്‍ സൈനിക വിന്യാസത്തെക്കുറിച്ച് അദ്ദേഹം ചര്‍ച്ച ചെയ്തു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് കൊണ്‍ഡൊലെസ്സ റൈസ്, സൈനികവ്യൂഹത്തിന്റെ വൈസ് ചെയര്‍മാന്‍ റിച്ചാര്‍ഡ് മൈറിസ് എന്നിവരും സന്നിഹിതരായിരുന്നു.

അന്താരാഷ്ട്ര തീവ്രവാദത്തിനെതിരെ അമേരിക്ക ദീര്‍ഘകാലം നീളുന്ന പോരാട്ടം തുടങ്ങുകയാണ്. ഇപ്പോള്‍ എല്ലാ ശ്രദ്ധയും ഒസാമ ബിന്‍ ലാദനിലും അയാള്‍ക്ക് സംരക്ഷണം നല്‍കുന്ന രാജ്യങ്ങളിലുമാണ് - ബുഷ് വ്യക്തമാക്കി.

അമേരിക്കയില്‍ കാടന്‍ ആക്രമണം നടത്തിയവരെ എന്തായാലും കണ്ടുപിടിക്കും. അവര്‍ക്ക് സംരക്ഷണം നല്‍കുന്നവരെയും ഭക്ഷണം നല്‍കുന്നവരെയുമെല്ലാം അമേരിക്ക ഒരേപോലെയായിരിക്കും കാണുക. ഇതിനായി വന്‍ചെലവ് വരുമെന്ന് സൈന്യത്തിനും പ്രതിരോധ സെക്രട്ടറിക്കുമെല്ലാം അറിയാം. ഞങ്ങള്‍ക്കു മുന്നില്‍ ഒരു വെല്ലുവിളിയുണ്ട്. ആ വെല്ലുവിളി നേരിടാന്‍ വാണിജ്യമേഖല അവസരത്തിനൊത്തുയരുമെന്ന് എനിക്ക് വിശ്വാസമുണ്ട് - പ്രസിഡണ്ട് വിശദീകരിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X