ലാദന്‍ ഇപ്പോഴും ഒളിവില്‍
ഇസ്ലാമാബാദ്: സൗദി ഇസ്ലാമിക തീവ്രവാദി ഒസാമ ബിന്‍ ലാദന്‍ അഫ്ഗാനിസ്ഥാനില്‍ ഇപ്പോഴും ഒളിത്താവളങ്ങളില്‍ കഴിയുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ലാദന്‍ എവിടെയുണ്ടെന്ന കാര്യത്തില്‍ പരസ്പരവിരുദ്ധമായ റിപ്പോര്‍ട്ടുകളാണ് വരുന്നത്.
ചില റിപ്പോര്‍ട്ടുകള്‍ പ്രകാരം ലാദന്‍ തന്റെ 500ഓളം ചാവേര്‍ പടയുമായി (ഫിദായീനുകള്‍) കുതിരപ്പുറത്ത് അജ്ഞാതസ്ഥലത്തേക്ക് മാറിയെന്നാണറിയുന്നത്. ലാദന്‍ തന്റെ അനുയായികളില്‍ നിന്നും ദൃഢപ്രതിജ്ഞ ഏറ്റുവാങ്ങിയ ശേഷം ഒളിത്താവളത്തിലേക്ക് മാറിയെന്ന് പാകിസ്ഥാനിലെ ദിനപത്രമായ ദി ഡോണ്‍ പെഷ്വാറില്‍ നിന്ന് പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടില്‍ പറയുന്നു.
കാബൂളിലെ ചരാര്‍-ഇ-അന്‍സാരിയില്‍വച്ച് നടന്ന പ്രതിജ്ഞാചടങ്ങില്‍ ലാദന്റെ അനുകൂലികളായ അറബികള്‍ അവസാന നിമിഷം വരെ ലാദനു വേണ്ടി പോരാടുമെന്ന് പ്രതിജ്ഞ ചെയ്തു. തുടര്‍ന്ന് കൈ വീശി നന്ദി പറഞ്ഞ ശേഷം അംഗരക്ഷകരുമായി ഒരു കുതിരപ്പുറത്ത് പോവുകയും ചെയ്തു. അത്ര പെട്ടെന്നൊന്നും എത്തിപ്പെടാനാകാത്ത താവളത്തിലേക്കാണ് ലാദന്‍ മാറിയതെന്നും പത്രം ചൂണ്ടിക്കാണിക്കുന്നു.
എന്നാല്‍ ഇത്തരം റിപ്പോര്‍ട്ടുകള്‍ക്ക് നയതന്ത്രജ്ഞര്‍ കാര്യമായ പ്രാധാന്യമൊന്നും കല്പിക്കുന്നില്ല. ചാരോപഗ്രഹങ്ങള്‍ ലാദനെ തേടി നടക്കുമ്പോള്‍ കുതിരപ്പുറത്ത് സഞ്ചരിക്കുക എന്ന വിഡ്ഡിത്തം അയാള്‍ ചെയ്യില്ലെന്നാണ് നയതന്ത്രജ്ഞരുടെ വിലയിരുത്തല്‍.












Click it and Unblock the Notifications