201 ജഡങ്ങള്‍ കിട്ടി, കാണാതായവര്‍ 5,422
ന്യൂയോര്‍ക്ക്: വേള്‍ഡ് ട്രേഡ് സെന്ററില്‍ സപ്തംബര്‍ 11 ചൊവാഴ്ച നടന്ന തീവ്രവാദ ആക്രമണത്തില്‍ മരിച്ച 201 പേരുടെ ജഡങ്ങള്‍ കണ്ടത്തിെ. എന്നാല്‍ കാണാതായ 5,422 പേരെക്കുറിച്ച് ഇനിയും വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് ന്യൂയോര്‍ക്ക് മേയര്‍ റൂഡി ഗ്വലിയാനി പറഞ്ഞു.
135 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതില്‍ 39 പേര്‍ രക്ഷാപ്രവര്‍ത്തകരാണ്. തകര്‍ന്നു വീണ കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും ഇനി അധികം പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്താനാകില്ലെന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കണമെന്ന് മേയര്‍ ന്യൂയോര്‍ക്ക് നിവാസികളോട് അഭ്യര്‍ത്ഥിച്ചു.
രക്ഷാപ്രവര്‍ത്തനം തുടങ്ങയതിനു ശേഷം അഞ്ചു പേരെയാണ് ജീവനോടെ കിട്ടിയത്. എന്നാല കഴിഞ്ഞ അഞ്ചു ദിവസമായി ആരെയും ജീവനോടെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.












Click it and Unblock the Notifications