മുഷാറഫിനുള്ള സുരക്ഷ ശക്തമാക്കി
ഇസ്ലാമബാദ്: പാക്കിസ്ഥാന്‍ പ്രസിഡന്റ് പര്‍വേസ് മുഷാഫിനും യുഎസ് എംബസിക്കും യുഎസ് പൗരന്മാര്‍ക്കുമുള്ള സുരക്ഷ ശക്തമാക്കി. യുഎസ് ആക്രമണത്തെ പിന്തുണക്കുന്ന രാജ്യത്തിനെതിരെ തിരിച്ചടിക്കുമെന്ന താലിബാന്റെ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇത്.
സുരക്ഷ സംബന്ധിച്ച നീല പുസ്തകം (ബ്ലൂ ബുക്ക്) അനുസരിച്ചാണ് സുരക്ഷാ സന്നാഹങ്ങള്‍ ശക്തമാക്കിയിരിക്കുന്നതെന്ന് ഒരു പാക്കിസ്ഥാന്‍ പത്രം ഉന്നതോദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തു.
മുഷാറഫിനും പാക്കിസ്ഥാനിലെ യുഎസ് അംബാസിഡര്‍ വിന്‍ഡി ചാംബര്‍ലെയ്നും യുഎസ്സ് നയതന്ത്രജ്ഞര്‍ക്കുമെതിരെ വധശ്രമമടക്കമുള്ള ആക്രമണങ്ങള്‍ ഉണ്ടാവാമെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് സുരക്ഷാ സന്നാഹങ്ങള്‍ ശക്തമാക്കിയതെന്ന് പത്രം വെളിപ്പെടുത്തി.












Click it and Unblock the Notifications