പാക്കിസ്ഥാനില്‍ 21ന് പണിമുടക്ക്
ഇസ്ലാമബാദ്: യുഎസ് നീക്കത്തില്‍ പ്രതിഷേധിച്ച് പാക്കിസ്ഥാനില്‍ സപ്തംബര്‍ 21ന് പൊതുപണിമുടക്ക് നടത്താന്‍ 20 മതസംഘടനകളുടെ സംയുക്തവേദി ആഹ്വാനം ചെയ്തു.യുഎസ് ആക്രമണം ആസന്നമായ സാഹചര്യത്തില്‍ താലിബാന്‍ പ്രഖ്യാപിച്ച വിശുദ്ധയുദ്ധത്തെ തുണക്കാന്‍ യോഗം തീരുമാനിച്ചു.
ലഷ്കാര്‍-ഇ-തോയിബ, ജമാഅത്ത് ഉലെമ ഇസ്ലാമി, ജമഅത്തെ ഇസ്ലാമി, സിപാഹ്-ഇ-സിഹാബ തുടങ്ങിയ തീവ്രവാദ സംഘടനകളടങ്ങിയ കൗണ്‍സിലാണ് പൊതുപണിമുടക്കിന് ആഹ്വാനം ചെയ്തത്. കൗണ്‍സിലിന്റെ യോഗം സപ്തംബര്‍ 17 തിങ്കളാഴ്ച ലാഹോറില്‍ നടന്നു.
അഫ്ഗാനിസ്ഥാനെതിരായ ആക്രമണം പാക്കിസ്ഥാനെതിരായ ആക്രമണം തന്നെയായി പരിഗണിക്കുമെന്നും കൗണ്‍സില്‍ വ്യക്തമാക്കി.












Click it and Unblock the Notifications