കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

താലിബാന്‍ ഉപാധികള്‍ മുന്നോട്ടുവച്ചു

  • By Staff
Google Oneindia Malayalam News

ഇസ്ലാമാബാദ്: അഫ്ഗാനിസ്ഥാനില്‍ ഒളിവില്‍ കഴിയുന്ന സൗദി ഇസ്ലാമിക തീവ്രവാദി ഒസാമ ബിന്‍ ലാദനെ വിട്ടുകൊടുക്കാന്‍ താലിബാന്‍ ഒട്ടേറെ ഉപാധികള്‍ മുന്നോട്ടുവച്ചുവെന്ന് റിപ്പോര്‍ട്ട്.

അഫ്ഗാനിസ്ഥാനെതിരെ അമേരിക്കയും ഐക്യരാഷ്ട്രസഭയും ഏര്‍പ്പെടുത്തിയിട്ടുള്ള ഉപരോധം പിന്‍വലിക്കുക, ലാദനെ ഒരു നിഷ്പക്ഷ രാജ്യത്ത് വച്ച് വിചാരണ ചെയ്യുക, അഫ്ഗാനിസ്ഥാനിലെ പ്രതിപക്ഷമായ മസൂദിന്റെ വടക്കന്‍ സഖ്യത്തിന് പിന്തുണ നല്‍കുന്നത് അമേരിക്ക അവസാനിപ്പിക്കുക, അഫ്ഗാനിസ്ഥാന് അന്താരാഷ്ട്ര ധനസഹായം വീണ്ടും നല്‍കുക തുടങ്ങിയ ഉപാധികളാണ് താലിബാന്‍ മുന്നോട്ടുവച്ചിട്ടുള്ളത്.

സപ്തംബര്‍ 17 തിങ്കളാഴ്ച അഫ്ഗാനിസ്ഥാന്‍ സന്ദര്‍ശിച്ച പാകിസ്ഥാന്‍ പ്രതിനിധി സംഘത്തെ താലിബാന്‍ പരമോന്നത നേതാവ് മുല്ല മൊഹമ്മദ് ഒമര്‍ അറിയിച്ചതാണ് ഈ ഉപാധികളെന്ന് പാകിസ്ഥാന്‍ ദിനപത്രമായ ദി നേഷന്‍ റിപ്പോര്‍ട്ടു ചെയ്തു.

അഫ്ഗാനിസ്ഥാന്റെ ഉപാധികള്‍ അമേരിക്കയെ അറിയിക്കാന്‍ പ്രതിനിധി സംഘത്തിലെ രണ്ടു പേര്‍ പാകിസ്ഥാനില്‍ തിരിച്ചെത്തിയിട്ടുണ്ട്. മറ്റു നാലു പേര്‍ അഫ്ഗാനിസ്ഥാനെതിരായ യുദ്ധം ഒഴിവാക്കാന്‍ നിരന്തരശ്രമം തുടരുകയാണ്.

എന്നാല്‍ ഈ റിപ്പോര്‍ട്ട് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. പ്രതിനിധി സംഘം തിരിച്ചുവരാതെ ഒന്നും പറയില്ലെന്നാണ് പാകിസ്ഥാന്‍ വിദേശകാര്യ വകുപ്പ് വക്താവ് റിയാസ് മുഹമ്മദ് ഖാന്‍ പറഞ്ഞത്.

അതിനിടെ ഒസാമ ബിന്‍ ലാദനെ അമേരിക്കക്ക് വിട്ടുകൊടുക്കേണ്ടതുണ്ടോ എന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ അഫ്ഗാനിസ്ഥാനിലെ 20 മത പണ്ഡിതരുടെ കൗണ്‍സില്‍ (ഉലെമ) സപ്തംബര്‍ 18 ചൊവാഴ്ച യോഗം ചേരുന്നുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X