കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലാദന്റെ കാര്യം ഉലെമ തീരുമാനിക്കും

  • By Staff
Google Oneindia Malayalam News

ഇസ്ലാമാബാദ്: സൗദി തീവ്രവാദി ഒസാമ ബിന്‍ ലാദനെ അമേരിക്കക്ക് വിട്ടുകൊടുക്കണമോ എന്ന കാര്യം ഇസ്ലാമിക പണ്ഡിതരുടെ ഉന്നത കൗണ്‍സില്‍ (ഉലെമ) തീരുമാനിക്കും. സപ്തംബര്‍ 17 തിങ്കളാഴ്ച അഫ്ഗാനിസ്ഥാന്‍ സന്ദര്‍ശിച്ച പാകിസ്ഥാന്‍ പ്രതിനിധി സംഘവുമായി ചര്‍ച്ച നടത്തിയ ശേഷം താലിബാന്‍ പരമോന്നത നേതാവ് മുല്ല മൊഹമ്മദ് ഒമര്‍ അറിയിച്ചതാണ് ഇക്കാര്യം.

ഒസാമയെ അമേരിക്കക്ക് വിട്ടുകൊടുത്ത് ഒരു യുദ്ധം ഒഴിവാക്കാന്‍ താലിബാനെ പ്രേരിപ്പിക്കാനാണ് പാകിസ്ഥാന്‍ സംഘം അഫ്ഗാനിസ്ഥാനിലെത്തിയത്. സപ്തംബര്‍ 11 ചൊവാഴ്ച ന്യൂയോര്‍ക്കിലും വാഷിംഗ്ടണിലും നടന്ന തീവ്രവാദ ആക്രമണങ്ങളുടെ ഉത്തരവാദിയായി അമേരിക്ക കണ്ടെത്തിയിരിക്കുന്നത് ഒസാമയെയാണ്.

ഇസ്ലാമിക പണ്ഡിതന്മാര്‍ ഉടന്‍ തന്നെ യോഗം ചേരുമെന്നാണ് കരുതുന്നത്. രാജ്യത്തെ 20 പ്രമുഖ പണ്ഡിതന്മാര്‍ അടങ്ങിയതാണ് ഉലെമ. അമേരിക്കന്‍ ആക്രമണം തടയാന്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് മുല്ല ഒമര്‍ പാകിസ്ഥാന്‍ സംഘത്തിന് ഉറപ്പു നല്‍കിയിട്ടുണ്ട് എന്നു റിപ്പോര്‍ട്ടുകളുണ്ട്.

ഒസാമയ്ക്കെതിരായ തെളിവുകള്‍ ഹാജരാക്കുകയാണെങ്കില്‍ ഒസാമയെ അമേരിക്കക്ക് വിട്ടുതരാമെന്ന് താലിബാന്‍ സമ്മതിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X