പാക് തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നു
ദില്ലി: തീവ്രവാദത്തിനെതിരായ പോരാട്ടത്തില്‍ പാക്കിസ്ഥാനില്‍ നിന്നുംസഹായം തേടുന്ന അമേരിക്ക തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരു രാജ്യമാണ് പാക്കിസ്ഥാനെന്ന വസ്തുത കണക്കിലെടുക്കേണ്ടതുണ്ടെന്ന് ഇന്ത്യ ഓര്‍മിപ്പിച്ചു.
പാര്‍ലമെന്ററികാര്യ മന്ത്രി പ്രമോദ് മഹാജനും ഇന്ത്യയിലെ യുഎസ് അംബാസഡര്‍ റോബര്‍ട്ട് ബ്ലാക്ക്വില്ലും തമ്മില്‍ നടത്തിയ ഒരു കൂടിക്കാഴ്ചയിലാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്.
തീവ്രവാദത്തിനെതിരായ പോരാട്ടത്തിന് പിന്തുണ പ്രഖ്യാപിച്ച പാക്കിസ്ഥാന്‍ ഉപാധികളൊന്നും മുന്നോട്ടുവെച്ചിട്ടില്ലെന്ന് യുഎസ് അംബാസഡര്‍ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെടുത്തി കശ്മീര്‍ പോലുള്ള പ്രശ്നങ്ങളില്‍ ഇടപെടണമെന്ന ആവശ്യവും പാക്കിസ്ഥാന്‍ മുന്നോട്ടുവെച്ചിട്ടില്ല.
യുഎസ് ഇതേവരെ ഇന്ത്യയുടെ ഭാഗത്തു നിന്ന് ഏതെങ്കിലും തരത്തിലുള്ള സഹായം തേടിയിട്ടില്ലെന്നും ബ്ലാക്ക്വില്‍ പറഞു.












Click it and Unblock the Notifications