ജയയ്ക്ക് മത്സരിക്കാനായി തമിള്‍ശെല്‍വന്‍ രാജിവെച്ചു
ചെന്നൈ: ആന്‍ഡിപേട്ടി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എഐഎഡിഎംകെ എംഎല്‍എ തമിള്‍ശെല്‍വന്‍ രാജിവെച്ചു. തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് മത്സരിക്കാന്‍ വേണ്ടിയാണ് തമിള്‍ശെല്‍വന്‍ രാജിവെച്ചത്.
മെയ് 10ന് നടന്ന തിരഞ്ഞെടുപ്പില്‍ ആന്‍ഡിപേട്ടി മണ്ഡലത്തിലും ജയലളിത നാമനിര്‍ദേശപത്രിക നല്‍കിയിരുന്നു. എന്നാല്‍ ജനപ്രാതിനിധ്യനിയമം അനുസരിച്ച് ജയലളിത നാല് മണ്ഡലങ്ങളില്‍ നല്‍കിയ പത്രികയും തള്ളുകയായിരുന്നു.
എം.ജി.രാമചന്ദ്രന്‍ മത്സരിച്ച് വിജയിച്ചിട്ടുള്ള സീറ്റാണ് ആന്‍ഡിപേട്ടി. തമിഴ്ശെല്‍വന്റെ രാജി സ്വീകരിച്ചതായി നിയമസഭാ സ്പീക്കര്‍ കെ.കാളിമുത്തു അറിയിച്ചു.
ജയലളിതയ്ക്കെതിരെ അഴിമതി കേസുകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അവര്‍ക്ക് മുഖ്യമന്ത്രിയായി തുടരാനാവുമോ എന്നതിനെ കുറിച്ച് വിവാദം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് തമിഴ്ശെല്‍വന്റെ രാജി.












Click it and Unblock the Notifications