Get Updates
Get notified of breaking news, exclusive insights, and must-see stories!

കര്‍ഷകര്‍ ട്രെയിന്‍ തടയുന്നു

തിരുവനന്തപുരം: കാര്‍ഷികമേഖലയിലെ പ്രതിസന്ധികള്‍ക്ക് പരിഹാരം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള കര്‍ഷകസംഘത്തിന്റെ ആഭിമുഖ്യത്തില്‍ കര്‍ഷകര്‍ ട്രെയിന്‍ തടയുന്നു.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കര്‍ഷകദ്രോഹ നയത്തിനെതിരെ ഒക്ടോബര്‍ 31ന് രാവിലെയാണ് ട്രെയിന്‍ തടയുകയെന്ന് സംഘം ഭാരവാഹികളായ എസ്. രാമചന്ദ്രന്‍ പിള്ള, പാലൊളി മുഹമ്മദ്കുട്ടി, സി. കെ. പത്മനാഭന്‍, എം. കെ. ഭാസ്ക്കരന്‍ എന്നിവര്‍ സപ്തംബര്‍ 19 ബുധനാഴ്ച വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

അന്ന് ഇടുക്കി, വയനാട് ജില്ലകളില്‍ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ ഉപരോധിക്കുവാനും തീരുമാനമെടുത്തിട്ടുണ്ട്. 40 ലക്ഷം കൃഷിക്കാരുള്ള കേരളത്തിലെ നാളികേരമേഖലയും ഒമ്പത് ലക്ഷം കൃഷിക്കാരുള്ള റബര്‍ മേഖല അടക്കം എല്ലാ കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്കും വില പകുതിയായി കുറഞ്ഞിരിക്കുന്നുവെന്ന് ഭാരവാഹികള്‍ പറഞ്ഞു.

വൈദ്യുതി നിരക്കില്‍ ഇളവുകള്‍ ഏര്‍പ്പെടുത്താനും കടാശ്വാസം നല്‍കാനുമാണ് തങ്ങള്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്. സ്വതന്ത്ര ഇന്ത്യയുടെ ആഭ്യന്തര ഉല്‍പ്പാദനത്തെ സംരക്ഷിക്കാന്‍ 9347 ഉല്‍പ്പന്നങ്ങളെ നിയന്ത്രണപട്ടികയിലാക്കിയ രാജ്യത്തെ ആദ്യ സര്‍ക്കാരുകളില്‍ നിന്നും വ്യത്യസ്തമായി 1429 ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി ചുങ്കം വെട്ടിക്കുറച്ച് സാമ്രാജ്യത്വത്തിന് അടിയറ വച്ചുവെന്നും കര്‍ഷകസംഘം ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+