Get Updates
Get notified of breaking news, exclusive insights, and must-see stories!

സമരം അടിച്ചമര്‍ത്താനാവില്ല: ജാനു

തിരുവനന്തപുരം: ജനാധിപത്യരീതിയില്‍ ആദിവാസികള്‍ നടത്തുന്ന സമരം അടിച്ചമര്‍ത്താനുള്ള സര്‍ക്കാരിന്റെ നീക്കം സംസ്ക്കാര കേരളത്തിന് നിരക്കുന്നതല്ലെന്ന് ആദിവാസി-ദളിത് സംയുക്ത സമരസമിതി അധ്യക്ഷ സി. കെ. ജാനു.

ആദിവാസി സമരം അടിച്ചമര്‍ത്തി പരാജയപ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കരുതെന്ന് സപ്തംബര്‍ 19 ബുധനാഴ്ച വാര്‍ത്താസമ്മേളനത്തില്‍ അവര്‍ മുന്നറിയിപ്പ് നല്‍കി. ജനാധിപത്യ വ്യവസ്ഥിതിയില്‍ നടത്തുന്ന ഒരു സമരത്തിന്റെ മര്യാദകള്‍ തങ്ങള്‍ ലംഘിച്ചിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി. തികച്ചും സമാധാനപരമായി നടക്കുന്ന സമരത്തെ അക്രമമായി ചിത്രീകരിക്കുകയാണെന്നും അവര്‍ കുറ്റപ്പെടുത്തി.

1999ല്‍ സര്‍ക്കാര്‍ പാസാക്കിയ നിയമം റദ്ദാക്കി ഭൂരഹിതരായ ഓരോ ആദിവാസി കുടുംബത്തിനും അഞ്ചേക്കറില്‍ കുറയാതെ ഭൂമി നല്‍കണമെന്ന് ജാനു ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു. ആദിവാസി ഭൂമി അന്യാധീനപ്പെടാതിരിക്കാനുള്ള നടപടികളും സര്‍ക്കാര്‍ കൈക്കൊള്ളണം. നിരവധി ആവശ്യങ്ങളുന്നയിച്ചെങ്കിലും ഭൂമിയില്ലാത്തതാണ് തങ്ങളുടെ പ്രധാന പ്രശ്നമെന്ന് ജാനു പറഞ്ഞു. കുടിയേറ്റക്കാരെയും തോട്ടമുടമകളെയും സംരക്ഷിക്കണമെന്നുള്ളതിനാലാണ് ഭൂമി നല്‍കണമെന്ന തങ്ങളുടെ പ്രധാന ആവശ്യം നടപ്പാക്കാന്‍ സര്‍ക്കാര്‍ തയാറാവാത്തതെന്ന് ജാനു പറഞ്ഞു.

തങ്ങളല്ല ആദിവാസികളുടെ യഥാര്‍ത്ഥ പ്രതിനിധികളെന്ന ആരോപണം അവര്‍ നിഷേധിച്ചു. ആദിവാസികളുടെ പ്രശ്നങ്ങള്‍ ഇത്രയും ആത്മാര്‍ത്ഥതയോടെ കൈകാര്യം ചെയ്ത മറ്റ് സംഘടനകളെ ചൂണ്ടിക്കാണിക്കാന്‍ ജാനു ആവശ്യപ്പെട്ടു. തങ്ങള്‍ ഒരു രാഷ്ട്രീയ കക്ഷികളുടെയും ചട്ടുകമല്ലെന്നും നക്സല്‍ സംഘടനകളുമായി ആശയപരമായ യോജിപ്പ് മാത്രമാണുള്ളതെന്നും ജാനു പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+