ഭരണം തൃപ്തികരമല്ലെന്ന് പിള്ളയും
തിരുവനന്തപുരം: കേരളത്തിലെ യുഡിഎഫ് സര്‍ക്കാരിന്റെ മൂന്നു മാസത്തെ ഭരണം തൃപ്തികരമല്ലെന്ന അഭിപ്രായം കേരള കോണ്‍ഗ്രസ് (ബി) നേതാവും മുന്‍ മന്ത്രിയുമായ ആര്‍. ബാലകൃഷ്ണപിള്ള എംഎല്‍എ. ഭരണം തൃപ്തികരമല്ലെന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരന്റെ അഭിപ്രായത്തോട് പൂര്‍ണ യോജിപ്പാണുള്ളതെന്ന് മുന്‍ മന്ത്രി വ്യക്തമാക്കി.
കേരളത്തിലെ വിവിധ റൂട്ടുകളില്‍ ഓടുന്ന സമാന്തര സര്‍വീസുകള്‍ക്കെതിരെ കര്‍ശന നടപടി എടുത്തിരുന്നിരുന്നുവെങ്കിലും ഇപ്പോഴുള്ള ബസ് ചാര്‍ജ് വര്‍ദ്ധന ഒഴിവാക്കാമായിരുന്നുവെന്ന് മുന്‍ ഗതാഗത മന്ത്രി കൂടിയായ ബാലകൃഷ്ണപിള്ള വ്യക്തമാക്കി.
ആദിവാസികള്‍ക്ക് അന്യാധീനപ്പെട്ട ഭൂമി തിരിച്ചു നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആത്മാര്‍ത്ഥമായ ശ്രമം നടത്തണമെന്നും പിള്ള ആവശ്യപ്പെട്ടു.












Click it and Unblock the Notifications