Get Updates
Get notified of breaking news, exclusive insights, and must-see stories!

യുവതിയെയും കുട്ടിയെയും കൊന്ന് കുഴിച്ചുമൂടി

ഹരിപ്പാട്: യുവതിയെയും കുഞ്ഞിനെയും വെട്ടിനുറുക്കി പൊതിഞ്ഞ് കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി. കരുവാറ്റ പഞ്ചായത്തിലെ ആശ്രമം ജംഗ്ഷന് പടിഞ്ഞാറു ഭാഗത്തുള്ള കുറ്റിച്ചെടികള്‍ക്കിടയിലാണ് അമ്മയുടെയും മകന്റെയും വെട്ടിനുറുക്കിയ ജഡം കണ്ടെത്തിയത്.

കരുവാറ്റ പുത്തന്‍കണ്ടത്തില്‍ ഹരികൃഷ്ണന്റെ ഭാര്യ സരസ്വതി (26) മകന്‍ മനു (ഒന്നര) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. സപ്തംബര്‍ എട്ടു മുതല്‍ സരസ്വതിയേയും മകനെയും കാണാനില്ലായിരുന്നു. അഞ്ചാം തീയതി താമല്ലാക്കലുള്ള വീട്ടില്‍ സഹോദരന്‍ രാജന്റെ വിവാഹത്തിന് സരസ്വതിയും മകനും പങ്കെടുത്തിരുന്നു. ഏഴാം തീയതി അവിടെനിന്നു മടങ്ങി.

എട്ടാം തീയതി വൈകീട്ട് മൂന്നു മണിയോടെ സരസ്വതിയുടെ വീട്ടിലെത്തിയ ഭര്‍ത്താവ് ഹരികൃഷ്ണന്‍ കുഞ്ഞിന്റെ സ്വര്‍ണ വളകള്‍ വാങ്ങിക്കൊണ്ടുപോയി. സരസ്വതിയെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ വീട്ടിലുണ്ടെന്നായിരുന്നു മറുപടി. എന്നാല്‍ രണ്ടു ദിവസത്തിനുശേഷം കരുവാറ്റയിലെത്തിയ ബന്ധുക്കള്‍ക്ക് സരസ്വതിയേയും മകനേയും കാണാനായില്ല. തുടര്‍ന്ന് സരസ്വതിയുടെ അച്ഛന്‍ പൊലീസില്‍ പരാതി നല്‍കി.

സഹോദരിയുടെ വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഹരികൃഷ്ണനെ 17ാം തീയതി ബന്ധുക്കള്‍ ചേര്‍ന്ന് പിടികൂടി പൊലീസില്‍ ഏല്പിച്ചു. ഹരികൃഷ്ണനെയും കൊണ്ട് പൊലീസ് വീട്ടിലെത്തി അച്ഛന്‍ മാധവനെ ചോദ്യം ചെയ്തു. ഇതേത്തുടര്‍ന്നുള്ള അന്വേഷണത്തില്‍ സരസ്വതിയുടേതെന്ന് സംശയിക്കുന്ന തലയോട്ടി, കൈ എന്നിവ കണ്ടെത്തി. സമീപത്തു നിന്നു തന്നെ രക്തം പുരണ്ട വസ്ത്രഭാഗങ്ങള്‍, തലമുടി, റിബണ്‍ എന്നിവയും കണ്ടെടുത്തു. തുടര്‍ന്നു നടന്ന അന്വേഷണത്തിലാണ് സരസ്വതിയുടേയും കുഞ്ഞിന്റെയും മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുത്തത്.

പിന്നീട് മൃതദേഹങ്ങള്‍ ഇന്‍ക്വസ്റിനുശേഷം പോസ്റുമോര്‍ട്ടത്തിനായി ആലപ്പുഴ മെഡിക്കല്‍കോളേജിലേക്ക് മാറ്റി. ആര്‍ഡിഒ രാമദാസ്, കായംകുളം ഡിവൈഎസ്പി കൃഷ്ണഭദ്രന്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+