കൊച്ചിയിലെ കുടിവെള്ളക്ഷാമം തീര്‍ക്കാന്‍ പദ്ധതി
തിരുവനന്തപുരം: കൊച്ചി പ്രദേശത്തെ ശുദ്ധജലക്ഷാമം തീര്‍ക്കുന്നതിനായി ബ്രിട്ടീഷ് സഹായത്തോടെയുള്ള പദ്ധതി നടപ്പാക്കും.
35. 67 കോടി രൂപയുടെ പദ്ധതി നടപ്പില്‍ വരുന്നതോടെ കൊച്ചിയിലെയും മട്ടാഞ്ചേരിയിലെയും കുടിവെള്ളക്ഷാമത്തിന് പരിഹാരമാകുമെന്ന് സപ്തംബര്‍ 19 ബുധനാഴ്ച മുഖ്യമന്ത്രി എ. കെ. ആന്റണി അറിയിച്ചു. ബ്രിട്ടീഷ് ഏജന്‍സിയായ ബിഎഫ്ഐഇഡിയാണ് പദ്ധതി നടത്തിപ്പിന് സഹായം നല്‍കുന്നത്.
പദ്ധതി നടപ്പാക്കുന്നത് ജലസേചന അതോറിറ്റിയായിരിക്കും. ഇതിനായി അതോറിറ്റിക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രധാനമായും മട്ടാഞ്ചേരിയിലെ കുടിവെള്ളപ്രശ്നത്തിനാണ് പദ്ധതിയിലൂടെ പരിഹാരമുണ്ടാവുകയെന്ന് ആന്റണി വ്യക്തമാക്കി.












Click it and Unblock the Notifications