Get Updates
Get notified of breaking news, exclusive insights, and must-see stories!

ലാദനെ വിട്ടുതരില്ല: താലിബാന്‍ നേതാവ്

ഇസ്ലാമാബാദ്: സൗദി തീവ്രവാദി ഒസാമ ബിന്‍ ലാദനെ വ്യക്തമായ തെളിവുകള്‍ നല്‍കാതെ വിട്ടുതരില്ലെന്ന് താലിബാന്‍ പരമോന്നത നേതാവ് മുല്ല മൊഹമ്മദ് ഒമര്‍ പ്രസ്താവിച്ചു. സപ്തംബര്‍ 19 ബുധനാഴ്ച ലാദനെ വിട്ടുകൊടുക്കണമോ എന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ ഒത്തുചേര്‍ന്ന മുസ്ലിം പണ്ഡിതന്മാരുടെ യോഗത്തിലേക്ക് കൊടുത്തയച്ച പ്രസ്താവനയില്‍ ഒമര്‍ പറഞ്ഞു.

ലാദനെതിരെ അമേരിക്ക ഉയര്‍ത്തിയ ആരോപണങ്ങളെല്ലാം ഇസ്ലാമിനെതിരെ യുദ്ധം നടത്തുന്നതിനുള്ള ഒഴിവുകഴിവുകളാണെന്ന് ഒമര്‍ ആരോപിച്ചു. സപ്തംബര്‍ 11 ചൊവാഴ്ച അമേരിക്കയില്‍ നടന്ന ആക്രമണം ഒസാമയല്ല നടത്തിയതെന്ന് ഒമര്‍ ആവര്‍ത്തിച്ചു.

ജീവിതത്തിന്റെ ശരിയായ രീതിയാണ് ഇസ്ലാം. നമ്മുടെ ശത്രുക്കളും നമ്മുടെ മതത്തെ എതിര്‍ക്കുന്നവരും നമ്മള്‍ അവരുടെ ശത്രുക്കളാണെന്ന് കരുതുന്നു. ഓരോ ഒഴിവുകഴിവുകള്‍ പറഞ്ഞ് നമ്മളെ ഇല്ലാതാക്കുകയാണ് അവരുടെ ലക്ഷ്യം. അഫ്ഗാനിസ്ഥാനില്‍ ഒസാമയുണ്ടെന്നതാണ് അതില്‍ ഒരു ഒഴിവുകഴിവ്, പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+