പാകിസ്ഥാനില്‍ സ്ഫോടനം: 5 മരണം
ഇസ്ലാമാബാദ്: പാകിസ്ഥാനിലെ സിയാല്‍കോട്ടില്‍ സപ്തംബര്‍ 19 ബുധനാഴ്ച ഉണ്ടായ ബോംബ് സ്ഫോടനത്തില്‍ ചുരുങ്ങിയത് അഞ്ചു പേരെങ്കിലും കൊല്ലപ്പെട്ടു. 37 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ഇന്ത്യാ - പാക് അതിര്‍ത്തിയുടെ സമീപ നഗരമായ സിയാല്‍കോട്ടിലെ ഒരു ചന്തയിലാണ് ബോംബ് സ്ഫോടനം നടന്നത്. ഒട്ടേറെ പേര്‍ ജോലിക്കെത്തുന്ന പുള്‍ ഐകിനു സമീപം ഒരു സൈക്കിളിലാണ് ബോംബ് വച്ചിരുന്നത്.
രണ്ടുപേര്‍ സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. ബാക്കിയുള്ളവര്‍ ആശുപത്രിയില്‍വച്ചാണ് മരിച്ചത്. പരിക്കേറ്റവരില്‍ 10 പേരുടെ നില ഗുരുതരമാണ്, പൊലീസ് വക്താവ് മൊഹമ്മദ് ഇജാസ് പറഞ്ഞു.
സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. എന്നാല്‍ അഫ്ഗാനിസ്ഥാനും ഒസാമ ബിന്‍ ലാദനുമെതിരായ ആക്രമണത്തിന് അമേരിക്കക്ക് പിന്തുണ നല്‍കാന്‍ തീരുമാനിച്ചതില്‍ പ്രതിഷേധിച്ചാണ് സ്ഫോടനമെന്ന് സംശയിക്കുന്നു. മതമൗലികവാദികളുടെ പ്രതിഷേധം കണക്കിലെടുത്ത് രാജ്യമെങ്ങും സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.












Click it and Unblock the Notifications