Get Updates
Get notified of breaking news, exclusive insights, and must-see stories!

ലാദനെ വിട്ടുകൊടുക്കൂ: യുഎന്‍ കൗണ്‍സില്‍

യുണൈറ്റഡ് നാഷന്‍സ്: സൗദി ഇസ്ലാമിക തീവ്രവാദി ഒസാമ ബിന്‍ ലാദനെ നിരുപാധികമായി വിട്ടുകൊടുക്കാന്‍ യുഎന്‍ സുരക്ഷാ കൗണ്‍സില്‍ അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടത്തോട് ആവശ്യപ്പെട്ടു.

യൂഎന്നിന്റെ 1333ാം പ്രമേയം ഉള്‍പ്പെടെയുള്ള എല്ലാ പ്രമേയങ്ങളും നടപ്പാക്കുക എന്ന ഒറ്റ സന്ദേശമേ സുരക്ഷാ കൗണ്‍സില്‍ താലിബാന് നല്‍കുന്നുള്ളൂ, സുരക്ഷാ കൗണ്‍സില്‍ പ്രസിഡണ്ട് ജീന്‍ ഡേവിജ് ലെവിറ്റ് പറഞ്ഞു.

2000 ഡിസംബര്‍ 19ന് അംഗീകരിച്ച 1333ാം പ്രമേയം ലാദനെ വിട്ടുകൊടുക്കാനും അഫ്ഗാനിസ്ഥാനിലെ തീവ്രവാദ പരിശീലന കേന്ദ്രങ്ങള്‍ അടച്ചുപൂട്ടാനുമാണ് താലിബാനോട് ആവശ്യപ്പെട്ടിട്ടുള്ളത്. ലാദനെ സംരക്ഷിക്കുന്നതിനാല്‍ 1996 മുതല്‍ കൗണ്‍സില്‍ താലിബാന്‍ സര്‍ക്കാരിനെതിരെ സൈനിക, രാഷ്ട്രീയ, സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

സപ്തംബര്‍ 12 ബുധനാഴ്ച ചേര്‍ന്ന കൗണ്‍സില്‍ യോഗം അമേരിക്കയിലെ തീവ്രവാദ ആക്രമണത്തെ അപലപിച്ചിരിുന്നു. തീവ്രവാദത്തിനെതിരെ എല്ലാ രാജ്യങ്ങളും കൈകോര്‍ക്കണമെന്ന് അന്ന് കൗണ്‍സില്‍ അഭ്യര്‍ത്ഥിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+