കാസര്‍കോട്ട് കോണ്‍. പ്രവര്‍ത്തകനെ കുത്തിക്കൊന്നു
കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ വീണ്ടും സംഘര്‍ഷം. യൂത്ത് കോണ്‍ഗ്രസ് കാസര്‍കോട് മണ്ഡലം സെക്രട്ടറിയും ഡിടിഡിസി കൊറിയര്‍ ഉടമയുമായ എം. ബാലകൃഷ്ണന്‍ എന്ന ബാലു (32) കുത്തേറ്റു മരിച്ചു.
സപ്തംബര്‍ 18 ചൊവാഴ്ച രാത്രി പത്തരയോടെ പുലിക്കുന്നിലെ ചന്ദ്രഗിരിപ്പുഴക്കരയില്‍ വച്ചാണ് ബാലകൃഷ്ണന് കുത്തേറ്റത്. കുത്തേറ്റ ബാലകൃഷ്ണനെ പൊലീസ് ആംബുലന്‍സുമായെത്തി താലൂക്ക് ആശുപത്രിയിലെത്തിച്ചു. പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം മംഗലാപുരം ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയിലാണ് മരണം സംഭവിച്ചത്.
റിട്ടയേര്‍ഡ് ലാന്റ് അസൈന്‍മെന്റ് തഹസീല്‍ദാര്‍ എം. ഗോപാലന്റെയും പങ്കജാക്ഷിയുടെയും മകനാണ് കൊല്ലപ്പെട്ട ബാലകൃഷ്ണന്‍. റസീലാ ബാനുവാണ് ഭാര്യ.
കൊലപാതകത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. കൊല നടത്തിയവരെക്കുറിച്ചും ഇവര്‍ ഉപയോഗിച്ച മാരുതി കാറിനെകുറിച്ചും സൂചന ലഭിച്ചതായി പൊലീസ് അറിയിച്ചു.












Click it and Unblock the Notifications