തമിഴ്നാട്ടില്‍ എഐഎഡിഎംകെ തന്നെ ഭരിക്കും
ചെന്നൈ: സുപ്രീം കോടതി വിധി എഐഡിെഎംകെക്കെതിരല്ലെന്നും അതിനാല്‍ തമിഴ്നാട്ടില്‍ പാര്‍ട്ടി അഞ്ചു വര്‍ഷം ഭരിക്കുമെന്നും തമിഴ്നാട് മുഖ്യമന്ത്രി ജെ. ജയലളിത.
ജയലളിതയെ മുഖ്യമന്ത്രിസ്ഥാനത്തു നിന്നും സുപ്രീംകോടതി വിധിന്യായത്തിലൂടെ പുറത്താക്കിയ ശേഷം സപ്തംബര്‍ 21 വെള്ളിയാഴ്ച ഇറക്കിയ പ്രസ്താവനയിലാണ് അവര്‍ ഇങ്ങനെ പ്രതികരിച്ചത്. സുപ്രീം കോടതി വിധി തനിക്ക് മാത്രമാണ് ബാധകമാകുന്നത്. എനിക്ക് മന്ത്രിസഭയില്‍ തുടരാനാകില്ലെങ്കിലും സംസ്ഥാനത്തെ എഐഎഡിഎംകെ ഭരണം തുടരുക തന്നെ ചെയ്യും - അവര്‍ വ്യക്തമാക്കി.
വിധിന്യായത്തില്‍ പ്രതിഷേധിച്ച് ആക്രമണത്തിന് മുതിരരുതെന്ന് ജയലളിത പാര്‍ട്ടി പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിച്ചു. അങ്ങനെ ചെയ്താല്‍ കേന്ദ്രത്തിലെ ബിജെപി-ഡിഎംകെ സര്‍ക്കാരിന് എഐഎഡിഎംകെ സര്‍ക്കാരിനെ പിരിച്ചുവിടാന്‍ ഒരു കാരണം ഉണ്ടാക്കിക്കൊടുക്കുകയായിരിക്കും ഫലം.
അതിനിടെ ജയലളിത ഗവര്‍ണര്‍ സി. രംഗരാജനെ വെള്ളിയാഴ്ച ഉച്ചയ്ക്കു കണ്ടിട്ടുണ്ട്. തന്റെ രാജി സമര്‍പ്പിക്കാനാണ് അവര്‍ ഗവര്‍ണറെ കണ്ടതെന്ന് എഐഎഡിഎംകെ വൃത്തങ്ങള്‍ സൂചിപ്പിച്ചു.












Click it and Unblock the Notifications