ജയലളിത മന്ത്രിസഭ വിളിച്ചുകൂട്ടി
ചെന്നൈ: തന്നെ മുഖ്യമന്ത്രിയായി നിയമിച്ച നടപടി സുപ്രീം കോടതി അസാധുവാക്കിയതിനെ തുടര്‍ന്ന് തമിഴ്നാട് മുഖ്യമന്ത്രി ജെ. ജയലളിത അടിയന്തിര മന്ത്രിസഭാ യോഗം വിളിച്ചുകൂട്ടി.
ഭാവിപരിപാടികള്‍ തീരുമാനിക്കാന്‍ വേണ്ടിയാണ് മന്ത്രിസഭാംഗങ്ങള്‍ ചെന്നൈയിലെ പോയസ് ഗാര്‍ഡനില്‍ യോഗം ചേര്‍ന്നിരിക്കുന്നത്. സംസ്ഥാന അഡ്വക്കറ്റ് ജനറല്‍ എന്‍.ആര്‍. ചന്ദ്രനും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
ജയലളിതക്കെതിരായ വിധി വന്നതിനെത്തുടര്‍ന്ന് സംസ്ഥാനത്തുടനീളം സുരക്ഷാസംവിധാനം ശക്തമാക്കിയിരിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.












Click it and Unblock the Notifications