ജയലളിത രാജിവച്ചു; പുതിയ മുഖ്യമന്ത്രി ഇന്ന്
ചെന്നൈ: തമിഴ് നാട് മുഖ്യമന്ത്രി ജയലളിത രാജി കത്ത് നല്കി. മുഖ്യമന്ത്രി പദവി അസാധുവാണെന്ന് സുപ്രീംകോടതി വിധിച്ചതിനെത്തുടര്‍ന്നാണ് സപ്തംബര്‍ 21-ാം തീയതി വെള്ളിയാഴ്ച ഉച്ചക്ക് ഒന്നരമണിക്ക് ജയലളിത രാജികത്ത് ഗവര്‍ണര്‍ സി രംഗരാജന് നല്‍കിയത്.
ജയലളിതയുടെ പിന്‍ഗാമിയെ സപ്തംബര്‍ 21 വെള്ളിയാഴ്ച രാത്രി പ്രഖ്യാപിക്കും. ഇതിനായി എഐഎഡിഎംകെ നിയമസഭാകക്ഷി വെള്ളിയാഴ്ച വൈകുന്നേരം ചെന്നൈയില്‍ യോഗം ചേരും.
പുതിയതായി രൂപീകരിക്കുന്ന സര്‍ക്കാര്‍ താല്‍ക്കാലികം മാത്രമായിരിക്കുമെന്ന് പറഞ്ഞ ജയലളിത അടുത്ത തിരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ച് താന്‍ തന്നെ മുഖ്യമന്ത്രിസ്ഥാനത്തെത്തുമെന്നും വ്യക്തമാക്കി.
തിരഞ്ഞെടുപ്പില്‍ ഞാന്‍ മത്സരിക്കും. പാര്‍ട്ടിയെ തുടര്‍ന്നും നയിക്കും. വീണ്ടും മുഖ്യമന്ത്രിയുമാകും. പുതിയ സര്‍ക്കാര്‍ വെറും താല്‍ക്കാലിക സംവിധാനമാണ്, ഗവര്‍ണര്‍ക്ക് രാജിക്കത്ത് നല്കിയ ശേഷം അവര്‍ വാര്‍ത്താലേഖകരോട് പറഞ്ഞു.
അക്രമം വ്യാപിപ്പിച്ച് സംസ്ഥാനത്ത് രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്താന്‍ ഡിഎംകെ ഗൂഢാലോചന നടത്തുകയാണെന്ന് അവര്‍ ആരോപിച്ചു. ഇത്തരത്തിലുള്ള പദ്ധതികള്‍ പങ്കാളികളാകാതെ സൂക്ഷിക്കാന്‍ അവര്‍ എഐഎഡിഎംകെ അണികളെ ആഹ്വാനം ചെയ്തു.