Get Updates
Get notified of breaking news, exclusive insights, and must-see stories!

പനീര്‍ ശെല്‍വം തമിഴ്നാട് മുഖ്യമന്ത്രിയാവും

Paneer Selvamചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി ഒ പനീര്‍ ശെല്‍വം അധികാരമേല്‍ക്കും. സപ്തംബര്‍ 21 വെള്ളിയാഴ്ച വൈകുന്നേരം ചേര്‍ന്ന എഐഎഎഡിഎംകെ യോഗം ശെല്‍വത്തെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തു.

വെള്ളിയാഴ്ച രാത്രി നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ ശെല്‍വം മുഖ്യമന്ത്രിയായി അധികാരമേല്‍ക്കും. രാത്രി 10.30ന് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുമെന്നാണ് കരുതുന്നത്.

സുപ്രിം കോടതി വിധിയെ തുടര്‍ന്ന് ജയലളിത മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിനെ തുടര്‍ന്നാണ് ശെല്‍വത്തെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്.

ജയലളിതാ മന്ത്രിസഭയില്‍ റവന്യു മന്ത്രിയായിരുന്നു ശെല്‍വം. ശെല്‍വം മന്ത്രിയാകുന്നതും എംഎല്‍എയാവുന്നതും ആദ്യമായിട്ടാണ്. തേനി ജില്ലയിലെ പെരിയകുളം മണ്ഡലത്തെയാണ് ശെല്‍വം നിയമസഭയില്‍ പ്രതിനിധീകരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+