പനീര്‍ശെല്‍വം മുഖ്യമന്ത്രിയായി അധികാരമേറ്റു
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി ഒ പനീര്‍ ശെല്‍വം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സപ്തംബര്‍ 21 വെള്ളിയാഴ്ച രാത്രി നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ തമിഴ്നാട് ഗവര്‍ണര്‍ രംഗരാജന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.
വൈകുന്നരേം ചേര്‍ന്ന എഐഎഎഡിഎംകെ യോഗമാണ് ശെല്‍വത്തെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്.
സുപ്രിം കോടതി വിധിയെ തുടര്‍ന്ന് ജയലളിത മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിനെ തുടര്‍ന്നാണ് ശെല്‍വത്തെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്.
ജയലളിതാ മന്ത്രിസഭയില്‍ റവന്യു മന്ത്രിയായിരുന്നു ശെല്‍വം. ശെല്‍വം മന്ത്രിയാകുന്നതും എംഎല്‍എയാവുന്നതും ആദ്യമായിട്ടാണ്. തേനി ജില്ലയിലെ പെരിയകുളം മണ്ഡലത്തെയാണ് ശെല്‍വം നിയമസഭയില്‍ പ്രതിനിധീകരിക്കുന്നത്.
കേരളത്തിലെ കുമിളിക്ക് സമീപമുള്ള തേനി ജില്ലയിലെ കര്‍ഷകനായിരുന്നു പനീര്‍ ശെല്‍വം. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പെരിയകുളം സീറ്റില്‍ നിന്നും മത്സരിച്ച ടി.ടി.വി.ദിനകരനു വേണ്ടി ഇദ്ദേഹം നടത്തിയ പ്രചാരണമാണ് ജയയെ ആകര്‍ഷിച്ചത്.
ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പനീര്‍ശെല്‍വത്തിന് സീറ്റ് നല്‍കിയാണ് ജയ അദ്ദേഹത്തിന്റെ സംഘാടക നൈപുണ്യത്തിന് അംഗീകാരിച്ചത്. ആദ്യമായി എംഎല്‍എയായി നാല് മാസത്തിന് ശേഷം തന്നെ അദ്ദേഹം മുഖ്യമന്ത്രി പദത്തിലെത്തുകയും ചെയ്തു.
പെരിയകുളം മുനിസിപ്പാലിറ്റിയില്‍ ഏറെ കാലം പനീര്‍ശെല്‍വം ചെയര്‍മാനായിരുന്നു. 1997ല്‍ എഐഡിഎംകെയുടെ തേനി ജില്ലാ സെക്രട്ടറിയായി.
അമ്പത്തരണ്ടുകാരനായ പനീര്‍ശെല്‍വം സാമ്പത്തികശാസ്ത്ര ബിരുദധാരിയാണ്.












Click it and Unblock the Notifications